/sathyam/media/post_attachments/NSvd3EKzqznEtq49FPXS.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്.
പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്ക് മാനേജർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
എസ്എല്‍ബിസി സര്‍ക്കാരില്‍ നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നതായും മറ്റ് പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനുള്ള ശ്രമം തുടരുമെന്നും സി.ഡി. ജോണ്‍ (ജനറല്‍ സെക്രട്ടറി, എകെബിഇഎഫ്/ കണ്‍വീനര്‍, യുഎഫ്ബിയു കേരള) പറഞ്ഞു.