ബാങ്ക് ജീവനക്കാരുടെ ജോലി സമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ബാങ്ക് യൂണിയനുകളുടെ സംയുക്തസമിതി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 19, 2021

കൊച്ചി: ബാങ്ക് ജീവനക്കാരുടെ ജോലി സമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ബാങ്ക് യൂണിയനുകളുടെ സംയുക്തസമിതി. ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ 2 വരെയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ 5 ദിവസമാക്കണം, അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കുന്നതിനും അനുമതി നല്‍കണം എന്നീ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

×