കുവൈറ്റില്‍ നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും; ബിഇസി എക്‌സ്‌ചേഞ്ച് അടക്കമുള്ളവയുടെയും പ്രവര്‍ത്തനം നാളെ തുടങ്ങും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 1, 2020

കുവൈറ്റ് സിറ്റി: മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ മാര്‍ഗനിര്‍ദേശപ്രകാരവും നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഉപഭോക്താക്കളെ സ്വീകരിക്കും. മാളുകളിലൊഴികെയുള്ള ബിഇസി എക്‌സ്‌ചേഞ്ച് അടക്കമുള്ള മണി എക്‌സ്‌ചേഞ്ച് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനവും നാളെ ആരംഭിക്കും. എയര്‍പോര്‍ട്ട് ബ്രാഞ്ചുകളും പ്രവര്‍ത്തിക്കും.

×