ഇനിയേസ്റ്റയുടെ നഗ്ന പ്രതിമ വിവാദത്തെ തുടര്‍ന്ന് തുണിയുടുത്തു!; ഷോര്‍ട്സ് ധരിപ്പിച്ചെങ്കിലും പ്രതിമ ഇപ്പോഴും ടോപ്‌ലെസ്‌

New Update

ഇതിഹാസതാരം ആന്ദ്രെ ഇനിയേസ്റ്റയെ ആദരിക്കാനായി അധികൃതര്‍ തയാറാക്കിയത് താരത്തിന്റെ നഗ്നപ്രതിമ. തന്റെ പ്രതിമയെ തുണിയില്ലാതെ നിര്‍ത്തിയിട്ടും താരത്തിന് പ്രത്യേകിച്ച് പരാതിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ സംഭവം തമാശയായി എടുക്കാന്‍ തയ്യാറായില്ല. ഫൈനലില്‍ ഇനിയേസ്റ്റ ഗോള്‍ നേടുന്ന പൊസിഷനില്‍ തയാറാക്കിയ പ്രതിമക്ക് വസ്ത്രം ഇല്ലാതിരുന്നത് ആരാധകരുടെ രോഷത്തിന് ഇടയാക്കി. ഇനിയേസ്റ്റയെ തുണിയീടിച്ച് അധികൃതര്‍ തടിയൂരി. ഷോര്‍ട്സ് ധരിപ്പിച്ചെങ്കിലും പ്രതിമ ഇപ്പോഴും ടോപ്‌ലെസാണ്.

Advertisment

publive-image

ലോകകപ്പ് നേട്ടത്തിന്റെ പത്താംവാര്‍ഷികത്തില്‍ ജന്‍മനാടായ ആൽബസെറ്റെ ടൗണ്‍ഹാളാണ് ഇനിയേസ്റ്റയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൂര്‍ണമായും സ്പെയിനിന്റെ ജേഴ്സി കിറ്റ് ധരിച്ചുനില്‍ക്കുന്ന ഇനിയേസ്റ്റയുടെ പ്രതിമ സ്ഥാപിക്കാനായിരുന്നു തിരുമാനം.

ലോകകപ്പ് നേട്ടത്തിന്റെ പത്താം വാര്‍ഷിക ദിനമായ ജൂലൈ 10നാണ് ആഷോഷങ്ങളുടെ ഭാഗമായി പ്രതിമ അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ചടങ്ങ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

andres iniesta barcelona
Advertisment