/sathyam/media/post_attachments/3w12DMaunDfP8vaWVwU5.jpg)
പാലക്കാട്: ബസവേശ്വര ജയന്തിയോടനുബന്ധിച്ച് ഓൾ കേരള വീരശൈവ സഭ സംസ്ഥാന തല സാംസ്ക്കാരിക സമ്മേളനം ഓൺലൈനിൽ നടത്തി.
കോവിഡ് മഹാമാരി കേരളത്തിൽ വ്യാപനം കൂടിയതിനാലും ലോക്കഡോൺ ആയതിനാലും വീടുകളിൽ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം ഓൾ ഇന്ത്യ വീരശൈവ സഭജനറൽ സെക്രട്ടറി കെ.ഗോകുൽ ദാസ് അദ്ദേഹത്തിൻ്റെ വസതിയിൽഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് സി.മുരുകൻ അദ്ധ്യക്ഷനായി. പന്ത്രണ്ടാം നൂറ്റാണ്ടിൽ സമത്വം സാഹോദര്യം സ്വാതന്ത്ര്യം മതേതരത്വം സോഷ്യലിസം എന്നീ ആശയങ്ങൾ പ്രചരിപ്പിച്ച ബസവേശ്വരൻ എ.ഡി 1131 -ൽ കർണാടകയിലെ ബീജാപുർ ജില്ലയിൽ ബാഗവാഡിയിൽ ജനിച്ചു.
സാമൂഹിക പരിഷ്കരണ ശ്രമങ്ങൾ നടത്തി വന്ന ഭരണാധികാരിയായ ബസവേശ്വരൻ. സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും മനസ്സിലാക്കുകയും. സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി അനുഭവം മണ്ഡപം എന്ന ജനാധിപത്യ സംവിധാനത്തിന് രൂപം നൽകി.
പിന്നീട് ഇത് ആധുനിക പാർലമെൻറിന്റെ മാതൃകയായി ഈശ്വരാ ആരാധനയ്ക്ക് ഇടനിലക്കാരൻ ഇല്ലാതെ ഇഷ്ടലിംഗ ആരാധന പ്രസിദ്ധീകരിച്ചു ഇപ്പോഴത്തെ സാഹചര്യത്തിൽ ഇഷ്ടലിംഗ ആരാധന കാലത്തിന് അനിവാര്യമെന്ന് സംസ്ഥാന സെക്രട്ടറി ഗോകുൽദാസ് പറഞ്ഞു.
ഓൺലൈൻ യോഗത്തിൽ മധു ഇടപ്പോൺ (ആലപ്പുഴ) വിനോദ് കണ്ണങ്കര (പത്തനംതിട്ട) പ്രിയ (തിരുവനന്തപുരം)സുനിൽ മലപ്പുറം,രമേശ് ബാബു,രവി ആർ, സുബ്രഹ്മണ്യൻ, അർജുൻ ചെട്ടികുളങ്ങര,അജിത് പൊൻകുന്നം, വിഷ്ണു,സോമൻ പാലക്കാട് തിരുമൂർത്തി എന്നിവർ പ്രസംഗിച്ചു. കുട്ടൻ കണ്ണാടി നന്ദി രേഖപ്പെടുത്തി