കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ കോൺഗ്രസ്സ് നിയമസഭകക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ അനുശോചിച്ചു

New Update

publive-image

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ  കോൺഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം. എൽ. എ. അനുശോചിച്ചു.

Advertisment

കടന്നു വന്ന വഴികളിൽ ആത്മീയതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച മഹാ ഇടയനായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്ന്  കെ. ബാബു പറഞ്ഞു.

കേരളത്തിൻ്റെ സംസ്കാരിക ഉന്നമനത്തിലുള്ള ബാവയുടെ സംഭാവനകൾ വിസ്മരിക്കാൻ കഴിയാവുന്നതല്ല. അശരണർക്കും പാവപ്പെട്ടവർക്കും സഹായ ഹസ്തവുമായി അദ്ദേഹം എന്നും ഉണ്ടായിരുന്നു.  മത സ്വഹാർദം ഉയർത്തിപ്പിടിക്കാൻ ബാവ തൻ്റെ ജീവിതത്തിൽ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്.

എറണാകുളത്ത് ബാവ വൈദികനായിരിക്കെ അദ്ദേഹവുമായി നല്ല ആത്മബന്ധം  പുലർത്തിയിരുന്നുവെന്നും കെ. ബാബു അനുസ്മരിച്ചു.

Advertisment