ബിഗ് ബോസിന്റെ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അവസരമാണ് മത്സരാര്‍ഥികള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിക്കുന്നത് ആരാണോ അവര്‍ക്കായിരിക്കും ആ ചാന്‍സ് ലഭിക്കുക. നിലവില്‍ ഒന്നാം സ്ഥാനത്ത് ദില്‍ഷയും രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയും നില്‍ക്കുകയാണ്.
ഇതില്‍ ബ്ലെസ്ലി വിജയിക്കുമൊന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാത്രമല്ല മത്സരങ്ങള്‍ വിജയിക്കുമ്ബോള്‍ വളരെ ലളിതനായി നില്‍ക്കുന്ന ബ്ലെസ്ലിയെ കുറിച്ചാണ് ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഏറ്റവും പ്രയാസമുള്ളതും ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട ടാസ്‌കുകളും താരം അനായാസം വിജയിക്കുന്നതിനെ പറ്റിയും അറിയാം..
'ബ്ലെസ്ലി തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ടോര്‍ച്ചറിങ് അവിടെ അനുഭവിച്ച വ്യക്തിയാണ്. എന്നിട്ടും ആരോടും ഒരു പരാതിയും പറയാതെ എല്ലാം ക്ഷമയോടെ സഹിച്ച് എല്ലാ ടാസ്‌ക്കുകളും നേരോടെ നന്നായി കളിച്ചു എല്ലാവരെയും നന്നായി മനസ്സിലാക്കി മുന്നേറി കൊണ്ടിരുന്നു. ഒരു ടാസ്‌ക് വിജയിച്ചാല്‍ മറ്റെല്ലാവരും വലിയ ആഹ്ലാദവും ആഘോഷവും കാണിക്കാറുണ്ട്. എന്നാല്‍ ടാസ്‌കുകള്‍ ജയിക്കുമ്ബോള്‍ മറ്റുള്ളവരെപ്പോലെ ആര്‍പ്പു വിളികളും അഹങ്കാരവും ഒന്നുമില്ല.
ഇതുപോലെ എളിമയും മനസ്സില്‍ നിറയെ നന്മയും ക്ഷമയും ഒക്കെ ഉള്ള ഒരു മത്സരാര്‍ഥി ബിഗ് ബോസ് സീസണില്‍ ഇതുവരെ വന്നിട്ടില്ല. കുറേപ്പേര്‍ ഒന്ന് തുമ്മിയാല്‍ ഡീഗ്രേഡിങ് കൊണ്ട് ഇറങ്ങും. എന്നാല്‍ അതൊന്നും അവനെ തളര്‍ത്താനാവില്ല'..
ടാസ്‌ക് നന്നായി ചെയ്യാന്‍ കഴിവുണ്ട് എന്നതാണ് മറ്റുള്ളവരും ബ്ലെസ്ലിയും തമ്മിലുള്ള വ്യത്യാസം. ചിന്തിച്ച് കണക്ക് കൂട്ടി വേഗത്തില്‍ ഉത്തരം പറയാനുള്ള കഴിവ് ബ്ലെസ്ലി തെളിയിച്ചിരുന്നു. പക്ഷേ അതുകൊണ്ട് നല്ല മനുഷ്യന്‍ ആകുമെന്ന് പറയുന്നില്ല.. എന്നാല്‍ നല്ല മനസിന് ഉടമയാണ് അവന്‍. പലപ്പോഴും വ്യക്തഹത്യ ചെയ്യുന്ന തരത്തില്‍ ബ്ലെസ്ലിയെ കളിയാക്കിയവരുണ്ട്. സ്ത്രീവിരുദ്ധനെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ആരോടും വഴക്കിനോ ബഹളത്തിനോ പോവാത്ത എന്നാല്‍ അഭിപ്രായം പറയുന്ന വ്യക്തിയാണ്.
തെറ്റുകള്‍ കണ്ടാല്‍ അത് ചോദിച്ചറിയാനും താന്‍ പറഞ്ഞതില്‍ തെറ്റ് വന്നാല്‍ ക്ഷമ പറയാനുമൊക്കെ കഴിവ് ബ്ലെസ്ലിയ്ക്കുണ്ട്. റോണ്‍സനെ തെറ്റിദ്ധരിച്ച നിമിഷത്തെ കുറിച്ച് മോഹന്‍ലാലിന്റെ മുന്നില്‍ ഏറ്റുപറഞ്ഞതും ശ്രദ്ധേയമായിരുന്നു