മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി; കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച് എസ്എഫ്ഐ

New Update

publive-image

കണ്ണൂർ; രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി നിർമിച്ച ഡോക്യുമെന്ററി കണ്ണൂർ സർവ്വകലാശാലയിൽ പ്രദർശിപ്പിച്ച് എസ്എഫ്ഐ. പ്രധാന നരേന്ദ്ര മോദിയുടെ ഗുജറാത്ത് കലാപ സമയത്തെ പ്രവർത്തനങ്ങളിൽ സംശയം ഉന്നയിക്കുന്ന വിവാദ ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിന് ക്യാമ്പസ് ഡയറക്‌ടർ നേരത്തെ എസ്എഫ്ഐക്ക് അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് പ്രദർശനം നടന്നത്.

Advertisment

അതേസമയം, കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വച്ച് പ്രദർശനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് സെമിനാർ ഹാളിൽ നടത്താറുള്ളതെന്ന് ഡയറക്‌ടർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ക്യാമ്പസിൽ എവിടെയും പ്രദർശനം അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്‌ടർ അറിയിച്ചെങ്കിലും എസ്എഫ്ഐ പ്രദർശനം നടത്തുകയായിരുന്നു.

ഇതിന് പുറമെ തിരുവനന്തപുരം ലോ കോളേജിലും ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് ലോ കോളേജിലും പ്രദർശനം നടന്നത്. ഇതിന് പുറമെ മറ്റിടങ്ങളിലും ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തുമെന്ന് ഇടതുപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും, ഡിവൈഎഫ്‌ഐയും നേരത്ത അറിയിച്ചിരുന്നു.

Advertisment