ബി.ബി.സി യുടേത് ഭാരതത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തൽ; പ്രതികരണത്തില്‍ തിരുമേനി

author-image
Charlie
New Update

publive-image

ഭാരതത്തിന്റെ പരമാധികാരത്തിലുള്ള കൈ കടത്തലാണ് ബി.ബി.സി നടത്തിയിരിക്കുന്നത്. ഒരിക്കലും ഇത് അനുവദിക്കാൻ പാടില്ലാത്തതാണ്. രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. അത് ഒരു രാജ്യത്തിനകത്ത് നടക്കുന്ന ജനാധിപത്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

Advertisment

മറ്റൊരു രാജ്യത്ത് വിൽപന നടത്തേണ്ട സംഗതിയല്ല ഇത്. സത്യത്തിൽ ഇന്ത്യയിൽ മോദിയെ നേരിട്ട് നേരിടാൻ കഴിയാത്തവരല്ലേ ഈ ഡോക്യുമെന്ററി പ്രദർശനവും കൊണ്ട് നടക്കുന്നത്. ഇതിന്റെ പ്രദർശനം ഗവണ്മെന്റ് തടയുന്നത് സ്വാഭാവികം മാത്രം.

സി.പി.എം. കാരാണ് ഇത് ആഘോഷിക്കുന്നത്. ജെ.എൻ.യുവിലും ഹൈദരാബാദ് സർവകലാശാലയിലും തിരുവനന്തപുരത്തും സി.പി.എം ഇതിന്റെ പ്രദർശനം നടത്തുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ കേസ് എടുക്കുന്ന കേരളത്തിൽ സി.പി.എംനെ സഹായിക്കാൻ അവസാനം ബി.ബി.സി വരേണ്ടി വന്നു. എന്തൊരു കഷ്ടം. മോദി, പിണറായി

Advertisment