ടാക്സി ജീവനക്കാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്  : ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ ഈ വർഷത്തെ അഞ്ചാമത്തെ രക്തദാനക്യാമ്പ് കുവൈത്തിലെ ടാക്സി ജീവനക്കാരുടെ സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫയർ അസോസിയേഷന്റെയും (കെ ബി ടി), യൂണിമണിയുടേയും സഹകരണത്തോടെ, സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ലോക ജലദിനത്തിൽ സംഘടിപ്പിച്ചു.

Advertisment

publive-image

വരുംതലമുറയ്ക്കായി ഓരോ തുള്ളി ജലവും ശേഖരിക്കാം എന്ന പ്രതിജ്ഞയോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഒഴുകുന്ന ജീവനായ രക്തം ദാനം ചെയ്ത് നിരവധി പ്രവാസികൾ പങ്ക് ചേർന്നു.

ഭൂമിയിൽ ജീവന്റെ ആധാരമായ ജീവജലം അപകടകരാമാം വിധം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയിൽ, ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നതും ക്യാമ്പിന്റെ ഉദ്ദേശമായിരുന്നു.

publive-image

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള രക്തദാതാക്കളെ ക്യാമ്പിനായി എത്തിച്ചും, സ്വയം രക്തം ദാനം ചെയ്തും കെ ബി ടി പ്രവർത്തകർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

publive-image

ക്യാമ്പിൽ പങ്കെടുത്തവർക്ക് കെബിടി പ്രസിഡണ്ട് ബിജു മാത്യു, ജനറൽ സെക്രട്ടറി നവാസ് സൈനു, ട്രഷറർ വിശാദ്, ബിഡികെ കുവൈത്ത് അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു. ബിഡികെ യുടെ ഇരുപതോളം പ്രവർത്തകർ ക്യാമ്പിൽ സന്നദ്ധ സേവനം ചെയ്തു.

publive-image

ബിഡികെ കുവൈത്ത്, പ്രവാസ ലോകത്തെ വിവിധ വിഭാഗങ്ങളെ സന്നദ്ധരക്തദാന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഓരോ മാസവും ചുരുങ്ങിയത് ഒരു രക്തദാനക്യാമ്പ് വീതമെങ്കിലും സംഘടിപ്പിക്കുന്നതാണ്.

publive-image

രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താത്പര്യമുള്ള സംഘടനകൾ 6999 7588 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

https://goo.gl/g6VMx8

Advertisment