സൗന്ദര്യ സംരക്ഷണത്തിന് പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ് നമ്മൾ. അതിന് വേണ്ടി എത്ര രൂപ വേണമെങ്കിലും മുടക്കാൻ നാം റെഡി ആണ്. ആര്‍ത്തവ രക്തവും മറ്റും ഫേഷ്യലായി ഉപയോഗിക്കുന്നരെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇപ്പോൾ പക്ഷി കാഷ്ഠത്തില്‍ നിന്ന് ഫേഷ്യല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.
/sathyam/media/post_attachments/Fn4Ism7ovoRYvbNntHiV.jpg)
പക്ഷി കാഷ്ടം കൊണ്ട് നിർമ്മിക്കുന്ന ഫേഷ്യലിന് ഏറെ ആവശ്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഫേഷ്യൽ ഉപയോഗിക്കുന്നവർക്ക് ചർമം കൂടുതൽ യുവത്വമുള്ളതും തിളക്കമുള്ളതും ആകുമെന്നാണ് സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ പറയുന്നത്.
പക്ഷി വിസർജ്യത്തിൽ നിന്നും ഉണ്ടാക്കുന്ന ഈ ഫേഷ്യലിന് ഇപ്പോൾ ജപ്പാനിൽ വൻ ഡിമാൻഡ് ആണെന്നാണ് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. നൈറ്റിംഗേൽ പൂപ്പ് ഫേഷ്യൽ എന്നാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തെ കൂടുതൽ മാർദ്ധവമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുമെന്നതാണ് ഈ ഫേഷ്യലിന്‍റെ പ്രത്യേകത. ജാപ്പനീസ് ദ്വീപായ ക്യുഷുവിൽ മാത്രം കാണപ്പെടുന്ന നൈറ്റിംഗേലിന്‍റെ കാഷ്ഠം കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
നൈറ്റിംഗേലിന്‍റെ പൂപ്പ് ഫേഷ്യൽ നിരവധി പ്രശസ്തരായ താരങ്ങൾ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച്, ടോം ക്രൂസും വിക്ടോറിയ ബെക്കാമും അടക്കമുള്ള പ്രശസ്തർ ഈ ഫേഷ്യൽ പരീക്ഷിച്ചുവെന്നും ഇതിന് ഒരു സിറ്റിംഗിന് 14,000 രൂപ വിലവരുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.