Advertisment

മഴക്കാലത്തെ സൗന്ദര്യ സംരക്ഷണം എങ്ങനെ ?

New Update

Related image

Advertisment

തുള്ളിക്കൊരു കുടം കണക്കെ മഴ തകർത്തു പെയ്തു തുടങ്ങി. ഇത്രയും നാൾ കാത്തു സൂക്ഷിച്ച സൗന്ദര്യമെല്ലാം മഴയിൽ കുതിർന്നു പോകുമോയെന്ന സംശയത്തിലാണ് തരുണീമണികൾ.   മഴക്കാലത്ത് സൗന്ദര്യം സംരക്ഷിക്കാന്‍ ഇത്തിരി പ്രയാസമാണ്.  അൽപം ശ്രദ്ധ ഒരുത്തിരി സമയം, മഴക്കാലത്തും നിങ്ങളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാം. രോഗങ്ങൾ പെട്ടെന്ന് പിടികൂടുന്ന കാലമാണ് മഴക്കാലം. ചർമ്മത്തിനും ഏറ്റവുമധികം ശ്രദ്ധ നൽകേണ്ട കാലംതന്നെ. ചെളിവെള്ളത്തിൽ ചവിട്ടിയും മറ്റും പെട്ടെന്ന് ഫംഗസ് ത്വക്കിൽ രോഗമുണ്ടാക്കാനുള്ള സാധ്യതയേറെയാണ്.

Related image

മഴക്കാലത്ത് ഏറ്റവും ശ്രദ്ധ വേണ്ടത് പാദങ്ങൾക്കാണ്. വളംകടി പോലുള്ള രോഗങ്ങൾ അക്രമണകാരികൾ ആകുന്നത് ഈ സമയത്താണ്. കാലിന്റെ വിരലിനിടയിൽ അഴുക്കാണ് വളംകടിക്ക് പ്രധാനകാരണമാകുന്നത്.

കാൽ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. വിരലിനിടയിൽ വിണ്ടു കീറിയാൽ മൈലാഞ്ചിയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് പാദങ്ങൾ അതിൽ മുക്കിവയ്ക്കുക. പ്യുമിസ് സ്റ്റോൺ (കുമിഴക്കല്ല്) ഉപയോഗിച്ച് പാദങ്ങൾ ഉരച്ചു കഴുകുക. ഉപ്പു വെള്ളം മാറ്റി തണുത്ത വെള്ളത്തിൽ കാൽ കഴുകി വൃത്തിയായി തുടച്ച് ഒലിവ് ഓയിൽ പുരട്ടുക. കാലിൽ നനവില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Image result for പാദസംരക്ഷണം

കിടക്കുന്പോൾ സോക്സുപയോഗിക്കുന്നത് നല്ലതായിരിക്കും. പാദങ്ങൾ പോലെ കൈകളിലെ ചർമ്മത്തിന് ചുളിവ് വീഴാൻ സാധ്യതയുള്ള കാലം കൂടിയാണിത്. ഒലിവ് ഓയിലോ വെളിച്ചെണ്ണയോ പുരട്ടുന്നത് നല്ലതാണ്. കൈകളിൽ ഗ്ളിസറിനും പഞ്ചസാരയും ഇട്ട് അൽപസമയം ഉരച്ചതിന് ശേഷം കഴുകുന്നതും ഉത്തമം. കയ്യിലെ മൃതകോശങ്ങൾ നീക്കാൻ ഇത് സഹായിക്കും.

Image result for മഴക്കാലത്തെ  സൗന്ദര്യ  സംരക്ഷണം

മഴക്കാലത്ത് മേക്കപ്പ് കഴിയുന്നതും കുറച്ച് ഉപയോഗിക്കുക. ഒലിച്ചു പോകാൻ സാധ്യതയുള്ളതിനാൽ ലിക്വിഡ് ഫൗണ്ടേഷൻ ഉപയോഗിക്കാതിരിക്കുക. പെർഫ്യൂമിന്റെ ഉപയോഗം കുറയ്ക്കുക. ഫംഗസ് വരാൻ സാധ്യതയേറെയാണ്.

തലമുടി

മഴക്കാലത്ത് തലമുടിക്കും നല്ല ശ്രദ്ധ കൊടുക്കണം. ചർമ്മം പോലെ മുടിയിലും നനവിരുന്നാൽ ദോഷം ചെയ്യും. ഹെന്നയോ മറ്റോ ഉപയോഗിച്ചാൽ നന്നായി കഴുകിക്കളയണം. ഹെയർഡ്രയർ ഉപയോഗിക്കുന്പോൾ തണുത്ത കാറ്റുപയോഗിച്ച് ഉണക്കുക. നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്. ഷാംപൂവിന്റെ ഉപയോഗം കുറയ്ക്കുക. അതു പോലെ ഡൈയുടെയും ഉപയോഗം കുറയ്ക്കണം.

Image result for മഴക്കാലത്തെ  സൗന്ദര്യ  സംരക്ഷണം

ചുണ്ട് ഡ്രൈ ആകാതിരിക്കാൻ പാലിന്റെ പാടയോ വാസ്‌ലിനോ ചുണ്ടിൽ പുരട്ടാം. മഴക്കാലത്ത് ഉപയോഗിക്കാൻ ഓറഞ്ച്, വെള്ളരിക്ക, മാതള നാരങ്ങ എല്ലാം ചേർന്ന നല്ലൊരു ഫേസ് പാക്കുണ്ട്. ഒരു ടീസ്പൂൺ ഓറഞ്ച് നീര്, ഒരു ടീസ്പൂൺ കാരറ്റ് നീര്, കാൽ ടീസ്പൂൺ നാരങ്ങനീര്, ഒരു ടീസ്പൂൺ മാതളനാരങ്ങ, ഒരു ടീസ്പൂൺ വെള്ളരിക്കാ നീര്, ഒരു ടീസ്പൂൺ ഒലീവ് ഓയിൽ, ഒരു ടീസ്പൂൺ കട്ടതൈര്, കാൽ ടീസ്പൂൺ ഈസ്റ്റ് എന്നിവ കുഴന്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.

20 മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി വെള്ളം ഒപ്പിയെടുക്കുക. മുഖത്തിന് ഫ്രഷ്നസ്സ് ലഭിക്കുന്നതിനോടൊപ്പം ചർമ്മവും നന്നാവും. മഴക്കാലമാണെന്ന് കരുതി വെള്ളം കുടിക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്ക് വേണ്ട. 8 ഗ്ളാസ് വെള്ളമെങ്കിലും ദിവസം കുടിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട.

Advertisment