പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച “ബെഡ് കോഫി” എന്ന ഹ്രസ്വചിത്രം കുവൈറ്റിന്റ ഭംഗി അടുത്തറിയുന്ന രീതിയിൽ ശ്രദ്ധേയമാകുന്നു…

ഫിലിം ഡസ്ക്
Tuesday, September 29, 2020

കുവൈറ്റിൽ ജോലിചെയുന്ന ഏതാനുംപേർ ചേർന്നു പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച “BED COFFEE” എന്ന ചെറു ചിത്രം, കുവൈറ്റിന്റ ഭംഗി അടുത്തറിയുന്ന രീതിയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

സംവിധായകനും അഭിനേതാക്കളും എല്ലാം പുതുമുഖങ്ങൾ എന്നതാണ് മറ്റൊരു പ്രത്യേകത. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾക്കുള്ള സ്ഥാനം എന്നതാണ് പ്രമേയം. വീക്കെൻഡ് മൂവീസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്‍റെ കഥയും സംവിധാനവും അനില്‍ സക്കറിയ ചേന്നംകരയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിനുവും സിറാജുമാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് നൗഷാദ് നാലകത്തും ബിജിഎം ടോണി ജോണ്‍സ് ജോസഫും നിര്‍വ്വഹിച്ചിരിക്കുന്നു.

 

×