Advertisment

മൂന്ന് സ്ത്രീകള്‍ അതിക്രമിച്ച് കയറി ഒരു പുരുഷനെ ക്രൂരമായി അക്രമിച്ച് അസഭ്യം പറഞ്ഞ് പുറത്ത് വന്ന പൊലീസിനെ വെല്ലുവിളിച്ച കാഴ്ച; ഈ സ്ത്രീകള്‍ ഉപയോഗിച്ച ഭാഷയല്ലേ അയാളും യൂട്യൂബില്‍ ഉപയോഗിച്ചത്; എന്ത് വ്യത്യാസമാണുള്ളത് ?

author-image
admin
Updated On
New Update

ബീന മേനോന്‍

Advertisment

publive-image

ഴുത്ത് ആവിഷ്കാരസ്വാതന്ത്രമാക്കി ആരാധനാമൂർത്തികളെ വരെ വികൃതമായ ഭാഷയിൽ നോവലിൻ്റെ ഭാഗമാക്കിയപ്പോൾ. സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകുന്നത് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയെന്ന് പ്രസംഗിച്ചപ്പോൾ .... സാംസ്കാരിക നായകരെന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്ത് വന്ന് അതെല്ലാം സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ന്യായീകരിച്ചപ്പോള്‍...മാനനഷ്ടം മുതൽ പലവകുപ്പുകൾ ചുമത്താവുന്ന നിയമം നിലനിൽക്കേ ആരോഗ്യഗാത്രരായ 3 സ്ത്രീകൾ അതിക്രമിച്ച് കയറി ഒരു പുരുഷനെ ക്രൂരമായി അക്രമിച്ച് അസഭ്യം പറഞ്ഞ് പുറത്ത് വന്ന് പോലീസിനെ വെല്ലുവിളിച്ച കാഴ്ച ...

ഈ സ്ത്രീകൾ ഉപയോഗിച്ച ഭാഷ പരിമിതപ്പെടുത്തിയല്ലേ അയാളും യൂട്യൂബില്‍ ഉപയോഗിച്ചത് .. എന്ത് വ്യത്യാസമാണ് ഉള്ളത്. Sec 341 447 427 1PC...ഇവ ചുമത്തപ്പൊണ്ട കുറ്റകൃത്യം.

നിയമം കൈയ്യിലെടുക്കാൻ ഈ സത്രികൾക്ക് ആരാണ് അവകാശം നൽകിയത് ..ഒരു സ്ത്രീ താമസിക്കുന്നിടത്ത് 3 പുരുഷൻമാർ കയറി ഇതേ പ്രവർത്തി ചെയ്താൽ പോസ്കോ ഉൾപ്പടെ ചുമത്താൻ ആക്രോശിക്കുന്ന സ്ത്രീക്കും പുരുഷനും നിയമം ഒന്നു തന്നല്ലേ ?

അയാൾ പറഞ്ഞ അതേ മോശം വാക്കുകൾ തന്നാണ് ആ സ്ത്രീകളും വിഡിയോയിൽ ഉപയോഗിക്കുന്നത് ..ഇവരെല്ലാം സമൂഹത്തിനും നൽകുന്ന സന്ദേശം ? വളരുന്ന കുഞ്ഞുങ്ങൾക്ക് പുതിയ ഭാഷാപോഷിണിയാക്കാവുന്ന നല്ല സംസ്കാരം ...ലജ്ജാകരം

Advertisment