പുതുച്ചേരിയില്‍ പുതിയ താരം അഞ്ച് ലിറ്ററിന്റെ ബിയര്‍

ഉല്ലാസ് ചന്ദ്രൻ
Thursday, December 19, 2019

വിവിധ തരത്തിലുള്ള മദ്യം പുറത്തിറക്കുന്ന കാര്യത്തില്‍ പുതുച്ചേരി എന്നും മുന്നിലാണ്. വിലക്കുറവായതിനാല്‍ നിരവധി പേരാണ് മദ്യപിക്കാന്‍ പുതുച്ചേരിയിലും മാഹിയിലും എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അഞ്ച് ലിറ്ററിന്റെ ബിയര്‍ ആണ് പുതുച്ചേരിയിലെ പുതിയ താരം.

2000 രൂപയാണ് അഞ്ചു ലിറ്റര്‍ ബിയര്‍ ബോട്ടിലിന്റെ വില. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു മുന്നോടിയായാണ് പുതിയ ബിയര്‍ അവതരിപ്പിച്ചത്. കോട്‌സ്‌ബെര്‍ഗാണ് 5 ലിറ്റര്‍ ശേഷിയുള്ള ക്യാനുകളില്‍ ബിയര്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്.

ജമ്മു കശ്മീരില്‍ നിന്നാണ് ഈ ബിയര്‍ പുതുച്ചേരിയില്‍ വില്‍പ്പനയ്ക്കെത്തിയത്. ഇത് ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. നിരവധി തരം വൈനുകള്‍ക്കും പുതുച്ചേരി പ്രശസ്തമാണ്. ചെറിയ സംസ്ഥാനമായ പുതുച്ചേരിയില്‍ 400 ലധികം മദ്യവില്‍പ്പന ശാലകളും 90- ല്‍ അധികം മദ്യവില്‍പ്പന ശാലകളും 75- ല്‍ അധികം കടകളും ഉണ്ട്. ബ്രാണ്ടിയും വിസ്‌കിയും ഇവിടെ സുലഭമാണ്. 1300 ലധികം വൈന്‍, ബിയര്‍, വോഡ്ക, ജിന്‍, റം എന്നിവ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.

×