വിശുദ്ധവാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായർ

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: യേശുവിൻറെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും.

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക്​ വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും.

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങൾ കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ്​ സഭ നേതൃത്വങ്ങൾ. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക്​ പ്രാർഥനാദിനങ്ങളാണ്​​. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻറെ ഉയിർത്തെഴുന്നേൽപിൻറെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത്​ പൂർത്തിയാകും.

പകൽ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ്​ ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പതിന്​ നോമ്പിനും സമാപനമാകും. വലിയ നോമ്പിൻറെ ഭാഗമായി കുരിശുമല തീർഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കും​ അനുഭവപ്പെടുന്നുണ്ട്​​.

Advertisment