New Update
Advertisment
ന്യൂഡൽഹി: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിയന്ത്രണങ്ങളുമായി കോൺഗ്രസിന് പിന്നാലെ ബിജെപിയും. കോവിഡ് കണക്കിലെടുത്ത് ബംഗാളിൽ ഇനി റാലികൾ നടത്തില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. പിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിജെപിയും രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ പങ്കെടുക്കുന്ന പ്രചാരണ റാലികളിൽ 500 പേരിൽ കൂടുതൽ ഇനി പങ്കെടുക്കില്ല. ചെറിയ പൊതുയോഗങ്ങൾ മാത്രമേ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നടത്തുകയുള്ളുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വ്യക്തമാക്കി.
അതേസമയം പശ്ചിമ ബംഗാളിലേക്ക് ആറു കോടി മാസ്‌കുകളും സാനിറ്റൈസറുകളും അയച്ചിട്ടുണ്ടെന്നും നഡ്ഡ കൂട്ടിച്ചേർത്തു.