ഫിലിം ഡസ്ക്
Updated On
New Update
സാമൂഹ്യമാധ്യമങ്ങളിലൂടെ നടി അരുണിമ ഘോഷിനെ അപമാനിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. മുകേഷ് ഷാ എന്നയാളെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്‍തത്.
Advertisment
ബംഗാളി നടിയായ അരുണിമ ഘോഷിനെസാമൂഹ്യമാധ്യമങ്ങള്‍ വഴി മുകേഷ് ഷാ ഭീഷണിപ്പെടുത്തുകയായിരുന്നു. മോശം കമന്റുകളിടുകയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു മുകേഷ് ഷായെന്ന് പൊലീസ് പറയുന്നു.
എന്തുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്യാൻ കാരണമെന്നുള്ള അന്വേഷണത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ മാനസികനിലയെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
അതേസമയം ആദ്യം ഇത് താൻ അവഗണിച്ചിരുന്നുവെന്ന് അരുണിമ ഘോഷ് പറയുന്നു.