ദമ്മാം/ഫറോക്ക്: സൗദി കിഴക്കന്‍ പ്രവിശ്യ ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി. (ദമ്മാം )അംഗങ്ങളുടെ മക്കളില്‍ 2020ലെ പ്ലസ്ടു, പത്താംക്ലാസ്, എല്‍.എസ്.എസ്. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
/sathyam/media/post_attachments/pMRdBPruBHepd6qsJgLI.jpg)
നാട്ടിലും ദമ്മാമിലുമായി നടന്ന ചടങ്ങുകളില്‍ പതിനഞ്ചോളം കുട്ടികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചത്. ഫറോക്ക് കരുവന്‍തിരുത്തി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ട്രഷറര്‍ ഹസ്സന്‍കോയ ചാലിയത്തിന്റെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം ബേപ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫറോക്ക് മുന്‍സിപ്പല്‍ 37-ാം ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുല്‍ സലാം മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സലാം ബേപ്പൂര്‍, ഹസ്സന്‍കോയ ചാലിയം, നൗഷാദ് മണക്കാത്ത്, ഖാലിദ് ചാലിയം, നാസര്‍ പേട്ട, ജാഫര്‍ പാറക്കല്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ദമ്മാമില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷബീര്‍ രാമനാട്ടുകര പുരസ്‌കാരം സമ്മാനിച്ചു. പ്രവിശ്യാ കെ.എം.സി.സി. ഓര്‍ഗനൈസിങ് സെക്രട്ടറി മാമുനിസാര്‍, സെക്രട്ടറി മുജീബ് റഹ്മാന്‍ ചുങ്കം എന്നിവര്‍ സംബന്ധിച്ചു. ഉത്ഘാടന ചടങ്ങില്‍ നബീല്‍ മണക്കാത്ത് ഖിറാഅത്ത് നടത്തി. നൗഷാദ് ചാലിയം സ്വാഗതവും,ഫൈസല്‍ കരുവന്‍തിരുത്തി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us