ഇസിജി ടെക്നിഷന്റെ സേവനം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിലും ലഭ്യമാകണം - യൂത്ത് കോൺഗ്രസ്‌

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ആലത്തൂർ: താലൂക്കിലെ സാധാരണ ജനങ്ങളും പാവപെട്ടവരും വളരെയധികം ആശ്രയിക്കുന്ന ആലത്തൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ കാലങ്ങളായി 5 മണിക്ക് ശേഷം ഇസിജി ടെക്നിഷന്റെ സേവനം ലഭ്യമല്ല.

ഇത് പാവപെട്ട സാദാരണ ജനങ്ങൾക്ക് വളരെയധികം പ്രയാസമാമുണ്ടാകുന്ന ഒരവസ്ഥയാണ് നിലനിൽക്കുന്നത്. ഒരുപാട് പൈസ മുടക്കി സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാകുന്നത് സാധാരണ ജനങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടാവുന്നുണ്ട്.

ആയതുകൊണ്ട് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടു ആലത്തൂർ താലൂക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ് കെ ഭവദാസ് അധ്യക്ഷയനായി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ ഷാഹിദ് ആലത്തൂർ ഉത്ഘാടനം ചെയ്തു, സജീവ് ചിറ്റ്ലം ചേരി, ഷാനവാസ്‌ പള്ളിപ്പറമ്പിൽ, ഫവാസ് വെങ്ങന്നൂർ, ഹാഷിം റഹ്മാൻ, മുഹമ്മദ്‌ അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

palakkad news
Advertisment