ബെവ്കോ മദ്യവിൽപനശാലകൾ രണ്ട് ദിവസം അടച്ചിടും

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചിടും. അ‍ര്‍ധവാര്‍ഷിക കണക്കെടുപ്പിന് വേണ്ടിയാണ് മദ്യവിൽപനശാലകൾ അടച്ചിടുക. ഒക്ടോബര്‍ ഒന്ന് കഴിഞ്ഞാൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധിയാണ്. കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബര്‍ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവിൽപനശാലകൾ അടയ്ക്കും. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് മൂന്ന് (തിങ്കളാഴ്ച) മാത്രമായിരിക്കും മദ്യവിൽപനശാലകൾ തുറക്കുക.

Advertisment
Advertisment