ഇഷ അംബാനിയുടെ വിവാഹത്തിന് മേളക്കൊഴുപ്പേകിയത് ബിയോണ്‍സ: ബിയോണ്‍സയെ എത്തിച്ചത് കോടികള്‍ മുടക്കി

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, December 12, 2018

മുംബൈ: കോടിയകള്‍ ഒഴുക്കിയ ഇഷ അംബാനിയുടെ വിവാഹത്തിന് മേളക്കൊഴുപ്പേകിയത് ബിയോണ്‍സ. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത വിരുന്ന് അടിച്ചുപൊളിക്കാന്‍ ഉദയ്പൂരില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രശസ്ത പോപ് ഗായിക ബിയോണ്‍സയും ഉണ്ടായിരുന്നു. ബിയോണ്‍സയെ സംഗീത വിരുന്നിലെത്തിക്കാന്‍ അംബാനി മുടക്കിയ തുക കേട്ടാണ് ആളുകളുടെ കണ്ണ് തള്ളിയിരിക്കുന്നത്.


മൂന്ന് മുതല്‍ നാല് മില്യണ്‍ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ ബിയോണ്‍സയുടെ പ്രതിഫലം. അതായത് ഇന്ത്യന്‍ കറന്‍സി 21 കോടി മുതല്‍ 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം കോച്ചാലാ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി 21 കോടി രൂപയാണ് ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയത്. എന്നാല്‍, 21 കോടി, 28 കോടി രൂപയാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയതെന്ന് സംഘാടകര്‍ പറഞ്ഞു.

2017ലെ കണക്കുപ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഗായികയാണ് ബിയോണ്‍സ. 754 കോടിയാണ് ബിയോണ്‍സയുടെ സമ്പാദ്യം. ജെന്നിഫര്‍ ലോപ്പസിനൊപ്പം വിലയുള്ള ഗായികയാണ് ബിയോണ്‍സ. 50 കോടിയാണ് ഒരു സ്വകാര്യ പരിപാടിക്ക് ജന്നിഫര്‍ കൈപ്പറ്റുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. 718 കോടി രൂപയാണ് മുകേഷ് അംബാനി മകളുടെ വിവാഹത്തിനായി ചെലവഴിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

×