ഭദ്രന്‍ ചിത്രം ജൂതനില്‍ റിമ്യ്ക്ക് പകരം നായികയാകുന്നത് മംമ്ത മോഹന്‍ദാസ്

ഫിലിം ഡസ്ക്
Tuesday, November 19, 2019

14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭദ്രന്‍ സംവിധനം ചെയ്യുന്ന ജൂതനില്‍ റിമ്യ്ക്ക് പകരം മംമ്ത മോഹന്‍ദാസ് നായികയാകുന്നു.സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

റീമ കല്ലിങ്കല്‍ നായികയായി എത്തുമെന്ന് അറിയിച്ചിരുന്നു ചിത്രത്തിലാണ് ഇപ്പോള്‍ മംമ്ത നായികയായി എത്തിയിരിക്കുന്നത്.തന്മയത്വത്തോടെയും തനിമയോടെയും മലയാളത്തില്‍ മികച്ച സിനിമകള്‍ സംഭാവന ചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരില്‍ മുന്‍പന്തിയിലുള്ള സംവിധായകനാണ് ഭദ്രന്‍.

ജൂതന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്.

×