നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: വരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ഫിലിം ഡസ്ക്
Tuesday, January 21, 2020

നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഭാമ തന്നെയാണ് വരനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് ഭാമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്.

ദുബായില്‍ ബിസിനസ് ചെയ്യുന്ന അരുണ്‍ ജഗദീഷ് ആണ് ഭാമയുടെ വരന്‍. കാനഡയില്‍ വളര്‍ന്ന് കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്.

ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണ് അരുണിന്റെ കുടുംബം. അതേസമയം വിവാഹം കോട്ടയത്ത് വെച്ചാകും നടക്കുക.വിവാഹ ശേഷം ഭാമ സിനിമയില്‍ അഭിനയിക്കുമോ എന്നതിനെ കുറിച്ച്‌ ഇപ്പോള്‍ ലഭ്യമല്ല.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയിലെത്തുന്നത്. രേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിത ദാസാണ് ഭാമ എന്ന പേര് നല്‍കിയത്.

 

 

×