തെന്നിന്ത്യന്‍ സിനിമാരംഗത്തെ ഒരുകാലത്തെ സൂപ്പര്‍ നായികയായിരുന്നു ഭാനുപ്രിയ വീണ്ടും പൊതുവേദിയില്‍. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഭാനുപ്രിയ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്.
/sathyam/media/post_attachments/I4q7nui0Gs6aH0OZEWYk.jpg)
തെലുങ്ക് സിനിമകളിലൂടെ അഭിനയലോകത്തെത്തിയ നടി തമിഴ്, മലയാളം, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 'നടിപ്പിന്‍ രാക്ഷസി' എന്നായിരുന്നു ഭാനുപ്രിയയെ നടി ശ്രീവിദ്യ വിശേഷിപ്പിച്ചിരുന്നത്.
തമിഴ് അവാര്‍ഡ് പരിപാടിക്കിടെ സുഹാസിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംബിക, ശ്രീവിദ്യ, സുഹാസിനി എന്നിവര്‍ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഭാനുപ്രിയയുടെ വരവ്. തങ്ങളുടെ കൂട്ടത്തിലെ നടിപ്പിന്‍ രാക്ഷസിയാണ് ഭാനുവെന്ന് ശ്രീവിദ്യ പറയുമായിരുന്നെന്ന് സുഹാസിനി പറഞ്ഞു.
തെലുങ്ക് സിനിമയായ 'സിതാര'യില്‍ അഭിനയിച്ചുകൊണ്ടാണ് ഭാനുപ്രിയ സിനിമാ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുങ്ക് സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാന്‍സിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങള്‍ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം 'രാജശില്‍പ്പി'യിലും മമ്മൂട്ടിക്കൊപ്പം 'അഴകിയ രാവണനി'ലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായി. സുരേഷ് ഗോപിക്കൊപ്പം 'ഹൈവേ', 'കുലം' എന്നീ സിനിമകളിലും അഭിനയിച്ചു. 'ഋഷ്യശൃംഗന്‍' എന്ന സിനിയിലെ വേഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ജയറാം നായകനായ 'കൊച്ചു കൊച്ചു സന്തോഷങ്ങ'ളില്‍ നൃത്ത പ്രാധന്യമായ വേഷമാണ് ഭാനുപ്രിയയ്ക്ക് ലഭിച്ചത്.