പാലാ : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹ രോഗ നിർണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും 14ന് രാവിലെ 8 മുതൽ ഭരണങ്ങാനം ഐ.എച്ച്.എം ആശുപത്രിയിൽ നടക്കും.
റോട്ടറി ക്ലബ് പാലാ, അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഇന്ത്യ എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 'കുടുംബവും പ്രമേഹവും' ആണ് ഈ വർഷത്തെ സന്ദേശം.
പ്രമേഹ രോഗ നിർണയം, ആഹാരരീതികൾ എന്നിവ സംബന്ധിച്ച ബോധവത്കരണം, പ്രദർശനം, പ്രമേഹം കണ്ണിനെ ബാധിക്കുന്നതറിയുന്ന റെട്ടിനോപ്പതി സ്ക്രീനിംഗ് പരിശോധന എന്നിവ ക്യാമ്പിലുണ്ടെന്ന് ഐ എച്ച് എം ആശുപത്രിയിലെ ഡയബെറ്റീഷ്യനും ചീഫ് ഫിസീഷ്യനുമായ ഡോ. ജി ഹരീഷ് കുമാർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.
മേരിഗിരി ആശുപത്രി ഓഡിറ്റോറിയത്തിൽ ജോസ് കെ.മാണി എം.പി.ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാബു ഔസേപ്പറമ്പിൽ അദ്ധ്യക്ഷനാകും.
ഡോ.ജി.ഹരീഷ്കുമാർ,ഡോ.വിഷ്ണു, ഡോ.ടീന അലക്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ,ജോസ്ബിൻ മാത്യു എന്നിവർ പറഞ്ഞു . ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ O4822-297370 ഫോൺ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.✍ സുനിൽ കൗമുദി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us