ഭാരത് ജോഡോ യാത്രയ്ക്ക് ചാത്തന്നൂരിൽ ആവേശം പകർന്ന് യൂത്ത് കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്ന് യൂത്ത് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇരു ചക്ര വാഹന റാലി സംഘടിപ്പിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹത്തിന്റ് വിവിധ മേഖലകളിൽ നിന്നും ലഭിക്കുന്ന വൻ ജന പിന്തുണ രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചു വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് വാഹന റാലി ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് കെ. പി.സി.സി അംഗവും പദയാത്രയുടെ നിയോജക മണ്ഡലം കോ ഓർഡിനേറ്ററുമായ നെടുങ്ങോലം രഘു പറഞ്ഞു.

Advertisment

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് പരവൂർ അധ്യക്ഷനായി.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ,
സിസിലി സ്റ്റീഫൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാരായ എം.സുന്ദരേശൻപിള്ള,ബിജു പാരിപ്പള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരൺമോഹൻ, പരവൂർ സജീബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് മാരായ സജിസാമുവൽ, ബിജുവിശ്വരാജൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിൻസി വിനോദ്
എന്നിവർ പങ്കെടുത്തു. കൊട്ടിയം , ആദിച്ചനല്ലൂർ, പൂയപ്പള്ളി, പരവൂർ, ചിറക്കര, പൂതക്കുളം,പാരിപ്പള്ളി, കല്ലുവാതുക്കൽ മേഖലകളിലൂടെ സഞ്ചരിച്ച റാലി ചാത്തന്നൂരിലെ സ്വാഗത സംഘം ഓഫിസിൽ സമാപിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രേഖാ ചന്ദ്രൻ, ദീപ്തി സുരേഷ് , ജയകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ രാഹുൽ സുന്ദരേശൻ, വിജയ് പരവൂർ, അമൽ കൃഷ്ണൻ, ജസ്റ്റസ് കൊട്ടിയം, മനോജ് പിള്ള, യൂത്ത് കോൺഗ്രസ് നേതാക്കളായ എസ്. വി ബൈജുലാൽ, പ്രമോദ് കാരം കോട്, നന്ദു, അലിൻ പരവൂർ,
നവീൻ കൊട്ടിയം, തുടങ്ങിയവർ വാഹന റാലിക്ക് നേതൃത്വം നൽകി.

Advertisment