/sathyam/media/post_attachments/ba99jJk2hg8kASF2DrG0.jpg)
കൊല്ലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് കൊല്ലത്തേക്ക് പ്രവേശിച്ചു. രാവിലെ ഏഴുമണിക്ക് നാവായിക്കുളത്ത് നിന്നാണ് പദയാത്രക്ക് തുടക്കം കുറിക്കുന്നത്. വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് രാഹുൽ പദയാത്ര ആരംഭിച്ചത്.
പദയാത്രയുടെ ഭാഗമായി രാഹുൽഗാന്ധി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് കൊല്ലം പള്ളിമുക്കിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. ഒരാഴ്ച പിന്നിട്ട പദയാത്ര ഇതിനോടകം 150 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ചാത്തന്നൂരിൽ എത്തിയത്.