പൂക്കളത്തൂർ: രാജ്യത്തെ കർഷകരുടെയും യുവാക്കളുടെയും ജീവിതം പ്രത്യാശ നഷ്ടപ്പെട്ടതാണെന്ന് മുൻ ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു. ഭാരത ജോഡോ യാത്രയുടെ പ്രചരണാർത്ഥം മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ നയിച്ച ബ്ലോക്ക് പ്രചാരണ ജാഥ പൂക്കളത്തൂർ അങ്ങാടിയിൽ വെച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിവിധ വിഭാഗം ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് രാഹുൽഗാന്ധി മുന്നോട്ടുപോകുന്നത്. കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നയങ്ങളും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാതെയുള്ള ഭരണവും രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രങ്ങളെ പ്രചരിപ്പിച്ച് ഇന്ത്യയുടെ ശക്തി ഇല്ലാതാക്കുവാനാണ് ബി.ജെ.പി.യുടെ ശ്രമം. രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പുൽപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ എം സനാവുള്ള മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രചരണ ജാഥയുടെ സമാപന സമ്മേളനം കെപിസിസി മെമ്പർ സക്കീർ പുല്ലാര ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ 17ന് രാവിലെ കാരാപ്പറമ്പിൽ (പുൽപ്പറ്റ) നിന്നും ആരംഭിച്ച ജാഥ രാത്രി മോങ്ങം അങ്ങാടിയിൽ (മൊറയൂർ) സമാപിച്ചു. ഇ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വി മധുസൂദനൻ, പി പി ഹംസ, പിസി വേലായുധൻകുട്ടി, എം കെ മുഹസിൻ, പി കെ നൗഫൽ ബാബു, ടി കുഞ്ഞുമുഹമ്മദ്, അജ്മൽ ആനത്താന്‍, പിപി മുഹമ്മദ് കുട്ടി, കെ പി മുഹമ്മദ് ഷാ, ടി പി യൂസഫ്, കൊടക്കാടൻ മുഹമ്മദ് ഇഖ്ബാൽ, സി കെ ഷാഫി, സി രായിൻകുട്ടി ഹാജി, ബഷീർ തോട്ടേക്കാട്, ടി ഉമ്മർ, സി കെ നിസാർ, ബി കുഞ്ഞഹമ്മദ്, എൻ എം ഷാജി ഇല്യാസ്, ആണ്ടി ഒളമതിൽ, സി സൈനുദ്ദീൻ, ഹരിദാസൻ പുൽപ്പറ്റ, കെ പി ഷറഫുദ്ദീൻ, സി ടി കൃഷ്ണൻകുട്ടി എന്നിവർ ബ്ലോക്ക് പ്രചരണ യാത്രയിൽ ആശംസകൾ അറിയിച്ചു.