ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയനില്‍ നിന്ന് രാജിവെച്ച് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തവർക്ക് പാർട്ടി സ്വീകരണം നല്‍കി

ജോസ് ചാലക്കൽ
Monday, August 3, 2020

പാലക്കാട് :ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (CITU) എന്ന സംഘടനയിൽ നിന്ന് രാജിവെച്ച ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തവർക്ക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും, പാലക്കാട് മുൻസിപ്പൽ വൈസ് ചെയർമാനുമായ സി. കൃഷ്ണകുമാറിൻറെ നേതൃത്വത്തിൽ സ്വീകരണം നൽകി.

സ്വീകരണ യോഗത്തിൽ ജില്ലാ അധ്യക്ഷൻ അഡ്വ.കൃഷ്ണദാസ്, ഉപാധ്യക്ഷൻ പി.ഭാസി, യുവമോർച്ച ജില്ലാ അധ്യക്ഷൻ .പ്രശാന്ത് ശിവൻ, മുൻസിപ്പൽ കൗൺസിലർ .അച്യുതാനന്ദൻ,ഒബിസി മോർച്ച ജില്ലാ സെക്രട്ടറി പ്രഭാകരൻ, ഗീത, വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

×