തെന്നിന്ത്യയാകെ ഓളം സൃഷ്ടിച്ച സിനിമ 96 കന്നഡയില്‍ ഒരുങ്ങുകയാണ്. കന്നഡയില്‍ 99 എന്നാണ് ചിത്രത്തിന്റെ പേര്. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ഗണേഷ് ആണ്. തമിഴില്‍ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയാണ്. ഗണേഷിന്റെ ഫോട്ടോയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്ത് വിട്ടത്. ഇപ്പോള്‍ ഭാവന കൂടി ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
https://twitter.com/TheGaneshFC/status/1100432465443708929/photo/1
ചിത്രം കണ്ടിറങ്ങിയ ഓരോ ആരാധകന്റെയും മനസ്സിൽ പതിഞ്ഞ ഒന്നായിരുന്നു ജാനുവിന്റെ ആ മഞ്ഞകുർത്ത. ജാനുവായി ഭാവന എത്തുമ്പോൾ ആ മഞ്ഞകുർത്തയ്ക്ക് ഇനി കറുപ്പിന്റെ അഴകാണ്. കറുത്ത കുർത്ത അണിഞ്ഞ ജാനുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയം. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ്. നന്ദഗോപാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.