വിവാഹപ്പന്തലില്‍ സഹോദരിമാരെ താലികെട്ടി യുവാവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

ഭോപ്പാല്‍: വിവാഹപ്പന്തലില്‍  യുവാവ് താലികെട്ടിയത് സഹോദരിമാരെ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് ആപൂര്‍വമായ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

തന്റെ സഹോദരി രചനയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് വരന്‍ ദിലീപ് വിനിതയെ കല്യാണം കഴിച്ചിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദിലീപ് വിനിതയെ കല്യാണം കഴിച്ചത്. ഇതില്‍ മൂന്ന് കുട്ടികളുണ്ട്

സഹോദരി രചനയെ കല്യാണം കഴിക്കാന്‍ ഭാര്യ ഓക്കെ പറയുകയായിരുന്നെന്നാണ് ദിലീപ് പറയുന്നത്. അസുഖബാധിതയായ തനിക്ക് ഇപ്പോള്‍ കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിങ്ങള്‍ രചനയെ കല്യാണം കഴിക്കണമെന്നും ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു.

വിവാഹചടങ്ങില്‍വച്ച്‌ ദിലിപ് രചനയ്ക്കും വിനിതയ്ക്കും മാലകള്‍ കൈമാറി. എന്നാല്‍ കുറെനാളായി സഹോദരിയെ ഇഷ്ടപ്പെടുന്നതായും അവളെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും ഭാര്യയോട് പറഞ്ഞിരുന്നു. ഭാര്യയുടെ
സമ്മതത്തോടെ സഹോദരിയെയും വരണമാല്യം ചാര്‍ത്തുകയായിരുന്നു.

×