Advertisment

മണിക്കുട്ടനെ ബിഗ്ബോസ് വീട്ടില്‍ നിന്നും പുകച്ച് പുറത്തുചാടിയ്ക്കാന്‍ ഫിറോസും റംസാനും നോബിയും. റംസാന് ഫിറോസിനെ ഇക്കാ എന്ന് വിളിയ്ക്കാന്‍ അറിയാമെങ്കില്‍ മറ്റുള്ളവരെ എടാ, പോടീ എന്ന് വിളിച്ചധിക്ഷേപിയ്ക്കുന്നതെന്തിന്. റംസാനെതിരെ വിമര്‍ശനവുമായി പ്രേഷകര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബിഗ്ബോസ് ഹൗസ്. എലിമിനേഷനില്ലാതെ ഈ ആഴ്ച കടന്ന്പോയതില്‍ മത്സരാര്‍ത്ഥികള്‍ ആശ്വാസത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫിനാലെ വന്നെത്തും. ആ ഒരു പിരിമുറുക്കം എല്ലാവരിലും കാണുന്നുണ്ട്. വലിയ 'അലമ്പില്ലാതെ' ഏതാനും ദിവസങ്ങള്‍ ബിഗ്ബോസ് വീട് കടന്നുപോയി. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത..!

ഇന്നലെ തികച്ചും അപ്രതീക്ഷിതമായി ഒരു ന്യൂനമര്‍ദ്ദം ബിഗ്ബോസ് ഹൗസിലെ ഗാര്‍ഡന്‍ ഏരിയായില്‍ മോര്‍ണിംഗ് ടാസ്കിനിടെ രൂപം കൊണ്ടു. ബിഗ്ബോസിലെ അന്തേവാസികളില്‍ മാറ്റമില്ലാത്തവരാരാണ് എന്ന ടാസ്കില്‍ എല്ലാവരും അവരവരുടെ അഭിപ്രായം പറഞ്ഞു.

ഫിറോസിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് മണിക്കുട്ടന്റെ അഭിപ്രായം ഫിറോസിനും റംസാനും ഇഷ്ടക്കേടുണ്ടാക്കി. മണിക്കുട്ടന്‍ ഫിറോസിനെതിരെ നേരത്തെ എപ്പോഴോ പറഞ്ഞ ഒരു കമന്റ് റംസാനെടുത്തിട്ട് മണിക്കുട്ടനെ പോരിനുവിളിച്ചു.

publive-image

ഉടനെ ഫിറോസും രംഗത്തെത്തി. (റംസാന്‍ നാട്ടുക്കൂട്ടം മത്സരത്തില്‍ ചെരുപ്പേറുനടത്തിയപ്പോള്‍ മണിക്കുട്ടനും റംസാനും തമ്മിലുണ്ടായ വഴക്കില്‍ അന്ന് ഫിറോസ് റംസാന്റെ സഹായത്തിനെത്തിയപോലെ) ഫിറോസും റംസാനും കൂടി മണിക്കുട്ടനെതിരെ നിന്ന് പോരടിച്ചു.

റംസാന്‍ മണിക്കുട്ടനോട് പെരുമാറിയരീതി വച്ച്നോക്കിയാല്‍ ഇന്നലെത്തന്നെ റംസാനെ പുറത്താക്കണ്ടതായിരുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിഗ്ബോസ് ആരംഭിച്ച സമയത്ത് റംസാന്‍ മണിക്കുട്ടന്‍ ചേട്ടാ എന്നായിരുന്നു മണിക്കുട്ടനെ വിളിച്ചിരുന്നത്.

ദിവസങ്ങള്‍ പോകെപോകെ ആണ്‍പെണ്‍ ഭേദമില്ലാതെ ഫിറോസിനോടും നോബിയോടും ഒഴിച്ച് എല്ലാവരെയും അധിക്ഷേപിച്ചിട്ടുണ്ട്, സ്ത്രീകളോട് പ്രത്യേകിച്ചും. ഇതൊന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ലാല്‍ വിരട്ടിയപ്പോള്‍ ഒന്ന് ഒതുങ്ങിയതായിരുന്നു. ''നല്ല നടപ്പിനുള്ള സ്ഥിരനോമിനേഷന്‍ ഗപ്പ് '' നേടിയ ആദ്യ മത്സരാര്‍ത്ഥിയും റംസാനാണ്.

publive-image

ഫിറോസിനുവേണ്ടി മണിക്കുട്ടനോട് റംസാന്‍ വഴക്കുണ്ടാക്കിയതെന്തിനായിരുന്നു ? റംസാന്റെ കൈവിരലുകള്‍ മണിക്കുട്ടന്റെ നേരെ ഗോഷ്ടികള്‍ കാട്ടിയത്, നിതാന്തശത്രുവിനെ നേരിടുന്നപോലെ ക്രൗരമുഖവും ശരിരഭാഷയും പ്രേക്ഷകരെ രോഷാകുലരാക്കുന്നു.

മണിക്കുട്ടനെ എടാ എന്ന് റംസാന്‍ വിളിച്ചന്ന് ക്യാപ്റ്റന്‍ അനൂപിനോട് വിഷമത്തോടെ മണിക്കുട്ടന്‍ പറയുന്നുണ്ടായിരുന്നു.

റംസാന്റെ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും പുശ്ചത്തോടെയും ഉള്ള നടപ്പും ഇരിപ്പും പെരുമാറ്റവും ഒരു കലാകാരനു യോജിച്ചതല്ല. കായഫലങ്ങളുള്ള വൃക്ഷങ്ങളേ തലകുനിച്ച് നില്‍ക്കുകയുള്ളൂ. താണനിലത്തേ നീരോടുകയുള്ളൂ എന്ന് ഈ പയ്യന് ചൊല്ലിക്കൊടുക്കാത്തതിന്റെ കുറവുണ്ട്.

മണിക്കുട്ടന് ശാരിരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടന്ന് വരുത്തിതീര്‍ത്ത് പുറത്ത് ചാടിയ്ക്കാന്‍ ഫിറോസും റംസാനും നോബിയെ കൂട്ടുപിടിച്ചിട്ടുണ്ടന്ന് പ്രേക്ഷകര്‍ നേരത്തെതന്നെ മനസ്സിലാക്കിയിട്ടുണ്ട്.

ഫിറോസിനെയും റംസാനെയും നോബിയെയും കാണുന്നതിന് ദശകങ്ങള്‍ക്ക് മുന്‍പ് മണിക്കുട്ടനെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയതാണ്. മണിക്കുട്ടന്റെ ശാരീരിക, മാനസിക നില അളക്കാന്‍ നിങ്ങളുടെ 'യന്ത്രവും തന്ത്രവും' പോരാ.

വെടക്കാക്കി തനിയ്ക്കാക്കാന്‍ നോക്കാതെ മണിക്കുട്ടന്‍ മത്സരിയ്ക്കുന്നപോലെ അന്തസ്സായിട്ട് മത്സരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതല്ലേ നല്ലത് എന്ന് പ്രേക്ഷകര്‍ ചോദിയ്ക്കുന്നു.

മണിക്കുട്ടന്‍ തന്റെ വീട്ടിലെ സ്വകാര്യത പരസ്യമായി പറഞ്ഞതില്‍ എന്താണ് തെറ്റ് ? അത് പറഞ്ഞ് ഫിറോസ് മുതലെടുക്കാന്‍ നോക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഡിംപലിന്റെ അനുയായികളുടെ വോട്ട് നേടാനാണ് മണിക്കുട്ടന്‍ ഡിംപലിനുവേണ്ടി സംസാരിയ്ക്കുന്നതെന്ന് ഫിറോസിന് പറയാന്‍ കൊള്ളുന്നതല്ല.

ഫിറോസ് ഡിംപലിനെയും മറ്റും അപമാനിച്ചതിന്റെ കുറ്റബോധം കൊണ്ടോ അല്ലങ്കില്‍ ഫിനാലെയിലെത്താന്‍ ഫിറോസിന്റെയും റംസാന്റെയും മാര്‍ഗ്ഗതടസ്സമായി കാണുന്ന മണിക്കുട്ടനോടും ഡിംപലിനോടുമുള്ള പേടികൊണ്ടുമാവാം ഫിറോസ് ഇങ്ങനെ ഒക്കെ ഗ്രൂപ്പ് ഉണ്ടാക്കി കളിയ്ക്കുന്നതെന്ന് പ്രേക്ഷകര്‍ സംശയിയ്ക്കുന്നു.

അനൂപിന് നല്ല ടെന്‍ഷനായിരുന്നു ഇന്നലെ. റംസാനും ഫിറോസും മണിക്കുട്ടനോട് തട്ടിക്കയറിക്കൊണ്ടിരുന്നപ്പോള്‍ അനൂപ് രംഗം ശാന്തമാക്കാന്‍ അവരുടെ മദ്ധ്യത്തില്‍ കയറി നിന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു.

publive-image

ആ രംഗം ശാന്തമായപ്പോള്‍ അടുക്കളയില്‍ നിന്ന് ഒരു കലാപത്തിന്റെ കാഹളം. രണ്ട് ദിവസം മുന്‍പ് ഋതു പറഞ്ഞ ഏതോ കാര്യത്തെചൊല്ലി രമ്യ ഋതുവിനോട് ചോദിച്ചതിന്റെ പേരില്‍ ഉയര്‍ന്ന കാഹളമായിരുന്നു അത്.

രംഗം അലങ്കോലപ്പെടാതിരിയ്ക്കാന്‍ അനൂപ് അവിടെയ്ക്ക് വന്നതും ടെന്‍ഷനടിച്ചാരുന്നു. ഏതായാലും വലിയ പ്രശ്നങ്ങളിലേയ്ക്ക് പോകാതെ കലാപം അവസാനിച്ചതില്‍ അനൂപ് ആശ്വാസം കൊണ്ടു.

cinema
Advertisment