Advertisment

'അവളെക്കാള്‍ നല്ലൊരു പെണ്‍കുട്ടി വേറെയില്ല'; എട്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നതിനെ കുറിച്ച്‌ വെളിപ്പെടുത്തി വിനയ്

author-image
Charlie
Updated On
New Update

publive-image

ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡായി അവസാനം വന്ന മത്സരാര്‍ഥിയാണ് നടി പാര്‍വതിയുടെ സഹോദരന്‍ കൂടിയായ വിനയ് മാധവ്. അമ്ബത് ദിവസം പിന്നിട്ടപ്പോഴാണ് വിനയ് മാധവ് റിയാസ് സലീമിനൊപ്പം വൈല്‍ഡ് കാര്‍ഡായി വീട്ടിലേക്ക് വന്നത്. സിനിമാ മോഹം ഉള്ളില്‍ കൊണ്ട് നടക്കുന്ന വ്യക്തി കൂടിയാണ് വിനയ്. ക്രൂയിസ് ലൈനേഴ്‌സില്‍ ആറ് വര്‍ഷത്തോളം ജോലി ചെയ്‍തിട്ടുണ്ട്.യുഎസ് ബേസ് കമ്ബനിയായ ഓഷ്യാനയിലാണ് വിനയ് മാധവ് ജോലി ചെയ്‍തത്. അതിനുശേഷം കുറെ ഹോട്ടലുകളുടെ ജനറല്‍ മാനേജറായി. മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്.

കൂടാതെ അവതാരകനായിട്ടുണ്ട്. ഷെഫ് എന്ന നിലയില്‍ യുട്യൂബ് ചാനലും വിനയ് മാധവിന്റേതായിട്ടുണ്ട്. ഷെഫ് എന്ന നിലയിലാണ് മോഹന്‍ലാല്‍ വിനയ് മാധവനെ പരിചയപ്പെടുത്തിയതും. വീട്ടില്‍ വന്ന ശേഷം വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കാനും വിനയ് മാധവിന് സാധിച്ചിരുന്നു. വിവാഹിതനായ വിനയ് മാധവ് വീട്ടിലേക്ക് കയറും മുമ്ബ് തന്നെ തനിക്ക് മത്സരാര്‍ഥികളില്‍ ഒരാളോട് ക്രഷുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പുറത്തായ മത്സരാര്‍ഥി നിമിഷയോടാണ് അങ്ങനൊരു ക്രഷ് തോന്നിയതെന്നും പിന്നീട് വിനയ് പറഞ്ഞിരുന്നു. ​ ഗെയിമിലൊന്നും ഇതുവരെ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാട്ടും കോമ‍ഡിയുമെല്ലാമായി വിനയ് അതിവേ​ഗത്തില്‍ എല്ലാവരോടും ചേര്‍ന്നു.

ആളുകളുടെ എണ്ണം കുറഞ്ഞതോടെ എല്ലാവരും പരസ്പരം കൂടുതല്‍ അടുക്കുകയും എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ തനിക്കുണ്ടായിരുന്ന ഒരു ആത്മാര്‍ഥ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് വിനയ് മാധവ്. എട്ട് വര്‍ഷത്തോളം ആത്മാര്‍ഥമായൊരു പ്രണയമുണ്ടായിരുന്നുവെന്നും വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ട് ആ പ്രണയം പിന്നീട് അവസാനിപ്പിക്കേണ്ടി വന്നു എന്നുമാണ് വിനയ് റിയസിനോടും ലക്ഷ്മിപ്രിയയോടും പറയുന്നത്. 'എനിക്ക് ഒരു കട്ടപ്രേമം ഉണ്ടായിരുന്നു. എട്ട് വര്‍ഷം. മറാഠി പെണ്‍കുട്ടിയായിരുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടതില്‍ വെച്ച്‌ അവള്‍ക്കപ്പുറത്തേക്ക് മറ്റൊരു പെണ്‍കുട്ടിയില്ല.'

'അത്ര നല്ല സ്വഭാവത്തിന് ഉടമയായിരുന്നു അവള്‍. പക്ഷെ പിന്നീട് അത് നിര്‍ത്തി. ഭാഷ വേറെയായിരുന്നതിനാല്‍ അമ്മയ്ക്ക് തുടക്കം മുതല്‍ താല്‍പര്യമില്ലായിരുന്നു. പക്ഷെ ഞാന്‍ നിലനിര്‍ത്തികൊണ്ട് എട്ട് വര്‍ഷം എത്തിച്ചു.''അപ്പോഴാണ് അച്ഛന്‍ അപ്രതീക്ഷിതമായി മരിക്കുന്നത്. അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ തകര്‍ന്നു. അപ്പോള്‍ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ അമ്മയ്ക്ക് താല്‍പര്യം ഇല്ലാത്തതിനാല്‍ പരസ്പര ധാരണയില്‍ ഞങ്ങള്‍ പ്രണയം അവസാനിപ്പിക്കുകയായിരുന്നു' എന്നാണ് വിനയ് തന്റെ പഴയൊരു പ്രണയത്തെ കുറിച്ച്‌ പറഞ്ഞത്.ബി​ഗ് ബോസിലേക്ക് വരുന്നതിനും കുറച്ച്‌ നാള്‍ മുമ്ബാണ് വിനയ് മാധവ് വിവാഹിതനായത്.

ഒരുപാട് കട ബാധ്യതകളുണ്ടെന്നും വിവാഹ മോതിരം പോലും പണയത്തിലാണെന്നും ബി​ഗ് ബോസ് ഷോ തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും മുമ്ബൊരിക്കല്‍‌ വിനയ് പറഞ്ഞിരുന്നു. ശാരീരിക ക്ഷമത ഉപയോ​ഗിച്ച്‌ ​ഗെയിം കളിക്കുന്നതില്‍ വിനയ് പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ സംസാരം കൊണ്ട് നേരിടേണ്ട പതിനൊന്നാം ആഴ്ചയിലെ കോള്‍ സെന്റര്‍ ടാസ്ക്കില്‍ വിനയ് മികച്ച പ്രകടനാണ് കാഴ്ചവെച്ചത്. ബി​ഗ് ബോസ് കപ്പ് നേടണമെന്ന അതിയായ ആ​ഗ്രഹത്തോടെ വീട്ടിലേക്ക് വന്ന വിനയ് ഇപ്പോള്‍ പക്ഷെ വളരെ തണുത്ത സമീപനമാണ് എല്ലാത്തിനോടും കാണിക്കുന്നത്. റോണ്‍സണിനൊപ്പം കൂടി ചടഞ്ഞ് വീടിന്റെ മൂലകളില്‍ ഇരിക്കുകയാണെന്നും സേഫ് ​ഗെയിം കളിക്കുകയാണെന്നും ബി​ഗ് ബോസ് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. സേഫ് ​ഗെയിം കളിക്കുന്നവരോട് താല്‍പര്യമില്ലെന്ന് പറഞ്ഞ് വന്ന വിനയ് ഇപ്പോള്‍ നോമിനേഷനില്‍ വരാന്‍ പോലും ഭയക്കുകയാണ്.

Advertisment