തിയേറ്ററിന് മുന്നില്‍ നയന്‍താരയുടെ ഭീമന്‍ കട്ടൗട്ട്; തമിഴ് സിനിമാ ചരിത്രത്തില്‍ ഇതാദ്യം

author-image
ഫിലിം ഡസ്ക്
New Update

publive-image

ചെന്നൈ; നായകന്‍മാര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നയന്‍താര. ചെന്നൈ നഗരത്തില്‍ ഉയര്‍ത്തിയ നയന്‍താരയുടെ കട്ടൗട്ട് ആണ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രം ‘കണക്ടി’ന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലെ ആല്‍ബര്‍ട്ട് ആന്‍ഡ് വുഡ്ലാന്‍ഡ്‌സ് തിയേറ്ററിന് മുന്നില്‍ നയന്‍താരയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.

Advertisment

തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടിയുടെ കട്ടൗട്ട് തിയേറ്ററിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. തന്റെ സ്ഥാനം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. അതേസമയം, ഈ വെള്ളിയാഴ്ചയാണ് നയന്‍താര കേന്ദ്ര കഥാപാത്രമായ കണക്ട് തിയേറ്ററുകളില്‍ എത്തിയത്.

ഹൊറര്‍ ത്രില്ലര്‍ ചിത്രമായ കണക്ട് അശ്വിന്‍ ശരവണന്‍ ആണ് സംവിധാനം ചെയ്തത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. നയന്‍താരക്കൊപ്പം സത്യരാജ്,അനുപം ഖേര്‍, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം, ‘ജവാന്‍’, ‘ഇരൈവന്‍’ എന്നീ രണ്ട് സിനിമകളാണ് നയന്‍താരയുടെതായി ഒരുങ്ങുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്.

Advertisment