ദീപാവലി ആഘോഷം കൊഴുപ്പിക്കാന്‍ ട്രെയിലറുമായി വിജയുടെ ബിഗില്‍

ഫിലിം ഡസ്ക്
Saturday, October 12, 2019

ദീപാവലി ആഘോഷം കൊഴുപ്പിക്കാന്‍ ആരാധകര്‍ ആകാംക്ഷയോടെ
കാത്തിരിക്കുന്ന വിജയ് ചിത്രമായ ബിഗിലിന്‍റെ ട്രെയിലര്‍ എത്തി. രാജാറാണി, തെറി, മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അറ്റ്‌ലി വീണ്ടും എത്തുകയാണ്.മൈക്കിൾ അഥവാ ബിഗിൽ ആയി വിജയ് എത്തുമ്പോൾ നായിക ഏഞ്ചൽ ആവുന്നത് മലയാളികളുടെ പ്രിയങ്കരി നയൻതാരയാണ്.

വിജയ് ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രത്തിനായി മാസ്സും ക്ലാസും ചേര്‍ത്തു വായിക്കാന്‍ കഴിയുന്ന ട്രെയിലറാണ് ഒരുക്കിയിരിക്കുന്നത്. സ്പോര്‍ട്സും ത്രില്ലറും സമന്വയിപ്പിച്ചൊരുക്കുന്ന ചിത്രം നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. സിനിമയുടെ സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്.

×