പത്തനംതിട്ട: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂരതകള്‍ അടങ്ങിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജല അതോറിറ്റി തിരുവല്ല ഓഫിസിലെ ക്ലാര്‍ക്കായിരുന്ന ബിന്‍സി തോമസിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
യുവതിയെ ഭര്‍ത്താവ് സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് അപമാനിക്കുന്നതിന്റെയും ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിക്കുന്നത്തിന്റെയും തെളിവുകളാണ് പുറത്തുവന്നത്. മരിക്കുന്നതിന് മുന്‍പ് ഭര്‍തൃവീട്ടുകാരറിയാതെ ബിന്‍സി തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതോടെ തെളിവു സഹിതം പൊലീസില്‍ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ് ബിന്‍സിയുടെ വീട്ടുകാര്‍. എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ ഈ ക്രൂരപീഡനത്തിന്റെ ഈ വീഡിയോ മരണശേഷമാണ് ബിന്‍സിയുടെ വീട്ടുകാര്‍ക്ക് കണ്ടെത്താനായത്. അന്ന് മുതല്‍ മകളുടെ മരണത്തിന് കരാണക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാവേലിക്കര പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് ഈ കുടുംബം.
പക്ഷെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും ബെന്‍സിയുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ദിവസവും പൊലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഇല്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് വരട്ടെയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴാണ് കുഞ്ഞിനെ മര്‍ദിക്കുന്ന വിഡിയോ കിട്ടുന്നത്. പക്ഷേ പൊലീസ് നടപടിയൊന്നും എടുക്കുന്നില്ല. തന്‍െ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബെന്‍സിയുടെ അച്ഛന്‍ പറയുന്നു. ഗാര്‍ഹിക പീഡനത്തിന് ഏറ്റവും പ്രധാനപ്പെട്ട തെളിവ് പൊലീസിന് കൈമാറിയിട്ട് പോലും മാവേലിക്കര പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ കുടുംബം പറയുന്നു.
ബിന്‍സിയുടെ ഭര്‍ത്താവ് കണ്ടിയൂര്‍ കടുവിനാല്‍പറമ്ബില്‍ ജിജോ കെഎസ്‌ഇബിയില്‍ കരാര്‍ വ്യവസ്ഥയില്‍ മീറ്റര്‍ റീഡറായി ജോലി ചെയ്യുകയാണ്. ഇയാള്‍ കണ്ടിയൂരില്‍ ഒരു കട നടത്തുന്നുണ്ട്. സംഭവദിവസം രാവിലെ 7.45നു കട തുറക്കാന്‍ പോയി 8.45നു തിരികെയെത്തിയപ്പോള്‍, കിടപ്പുമുറിയില്‍ കട്ടിലില്‍നിന്നു താഴെവീണു കിടന്ന ബിന്‍സിയെയാണു കണ്ടതെന്നും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ജിജോ പൊലീസിനോടു പറഞ്ഞത്.ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ബിന്‍സി മരിച്ചത് എന്നായിരുന്നു ജിജോയുടെ മൊഴി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് തൂങ്ങിമരണമാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് ജിജോയെ പൊലീസ് ചോദ്യം ചെയ്തത്.
സ്വന്തം ഷാള്‍ ഉപയോഗിച്ച് ജനല്‍കമ്ബിയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ജിജോയുടെ മൊഴി. ഷാളില്‍ തൂങ്ങിയ ബിന്‍സിയെ അഴിച്ച് താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാന്‍ ഷാള്‍ അമ്മ കഴുകിയിട്ടെന്നും ജിജോ സമ്മതിച്ചു. എന്നാല്‍, ബിന്‍സിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
ഭര്‍ത്താവ് ബിന്‍സിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. മൂന്നു മാസം മുമ്ബാണ് യുവതിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയത്. മുന്‍പ് മര്‍ദനമേറ്റതിന്‍റെ പാടുകളുടെ ചിത്രമടക്കം ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഒന്നരവയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നുമാസം മുന്‍പാണ് വാട്ടര്‍ അതോറിറ്റിയില്‍ നിയമനം ലഭിച്ചത്. ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ചെറിയ കാര്യങ്ങള്‍ക്കു വരെ ബിന്‍സിയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും. ഭയങ്കരമായി ശ്വസം മുട്ടുമ്ബോള്‍ പെട്ടെന്നു താഴെയിടുകയും ചെയ്യും. എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ബിന്‍സി ചോദിക്കുമ്ബോള്‍ 'ഇതൊരു രസമല്ലെ' എന്നാണ് അയാള്‍ പറയുന്നതെന്നും ബിന്‍സി പറഞ്ഞതായി ബന്ധു പറഞ്ഞു.
മര്‍ദ്ദനം കാരണം മുന്‍പും ബിന്‍സി സ്വന്തം വീട്ടിലേക്കു പോന്നിരുന്നു. ഭര്‍ത്താവിന്‍റെ നാട്ടിലെ പഞ്ചായത്തംഗവും പുരോഹിതനുമടക്കം എത്തി അനുനയിപ്പിച്ചാണ് ബിന്‍സിയെ ജിജോയുടെ വീട്ടിലാക്കിയത്. ജോലികിട്ടിയ ശേഷം ആത്മവിശ്വാസത്തിലായിരുന്നു ബിന്‍സിയെന്നും ബന്ധുക്കള്‍. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നാണ് ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തൂങ്ങിമരണമെന്ന് കണ്ടെത്തി. തൂങ്ങിമരണമാണെന്നും ആത്മഹത്യാ പ്രേരണയുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.