ബാങ്ക് ഓഫ് ബറോഡയുടെ ദുബായ് ഹെഡ് ഓഫീസ് ജീവനക്കാരനായ മലയാളി അന്തരിച്ചു

New Update

publive-image

ദുബായ്: ബാങ്ക് ഓഫ് ബറോഡയുടെ ദുബായ് ഹെഡ് ഓഫീസിലെ ഫോളോഅപ്പ് ക്ലര്‍ക്കായ മലയാളി അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി മാവോലില്‍ വടക്കേതില്‍ വീട്ടില്‍ ബിജുകുമാര്‍ (52) ആണ് മരിച്ചത്.

Advertisment

വീഴ്ചയില്‍ പരിക്കേറ്റ ബിജുകുമാര്‍ അഞ്ച് ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2011 മുതല്‍ ഇദ്ദേഹം ബാങ്ക് ഓഫ് ബറോഡയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ഭാര്യ: ശ്രീദേവി (ആരോഗ്യവകുപ്പ്). ജിതിന്‍, ജ്യോതിക എന്നിവര്‍ മക്കളാണ്.

Advertisment