ശാസ്താംകോട്ടയിൽ ബൈക്ക് ലോറിയുമായിടിച്ച് യുവാവിന് പരിക്ക്: ഇടിയുടെ ആഘാതത്തിൽ ബൈക്ക് പല കഷണങ്ങളായി

author-image
Charlie
New Update

publive-image

Advertisment

കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്ക് ലോറിയുമായിടിച്ച് യുവാവിന് പരിക്കേറ്റു. പടിഞ്ഞാറേകല്ലട വിളന്തറ വലിയപാടം കൃഷ്ണവിലാസത്ത് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ജിദു കൃഷ്ണന്‍(20)ആണ് പരുക്കേറ്റത്.

തലയ്ക്ക് പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍കോളേജിൽ പ്രവേശിപ്പിച്ചു. ചവറ-ശാസ്താംകോട്ട റോഡിലെ ആദിക്കാട്ട് പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു. ലോറിക്ക് പിന്നാലെ വന്ന മറ്റൊരു ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി. ഇടിയേറ്റ ബൈക്ക് പല കഷണങ്ങളായി മാറി

Advertisment