ബിനാമി ബിസിനസ് തുടച്ചു നീക്കാൻ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം വിദേശികൾക്ക് വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം നടത്തുന്നു.

author-image
admin
New Update

റിയാദ്- സൗദി വിപണിയിൽനിന്ന് ബിനാമി ബിസിനസ് സമ്പൂർണമായി തുടച്ചുനീക്കാൻ വിദേശികൾക്ക് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നൽകുന്നത് സംബന്ധിച്ച് വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം നടത്തുന്നു.

Advertisment

publive-image

ബിനാമി സമ്പ്രദായത്തിന്റെ കാരണങ്ങൾ കണ്ടെത്തി അത് ഇല്ലാതാക്കാനാണ് ഇപ്പോൾ മന്ത്രാലയം ശ്രമിക്കുന്നത്. സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങളിൽ പരിഷ്‌കരണം പ്രഖ്യാപിച്ചും ഇടപാടുകൾ ബാങ്കുകളുമായി ബന്ധിപ്പിച്ചും പുതിയ രീതികൾ നടപ്പാക്കി വരികയാണ്.

നിയമ വ്യവസ്ഥകളിൽ മാറ്റം വരുത്തൽ, പണമിടപാടുകളിലെ നിയന്ത്രണം, സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്ന പദ്ധതി നടപ്പാക്കൽ, സൗദികൾക്ക് ജോലി നൽകി നിക്ഷേപത്തിന് അവരെ പ്രേരിപ്പിക്കൽ, വിദേശികളുടെ അനധികൃത ഇടപെടലുകൾ ഇല്ലാതാക്കൽ എന്നിവ ബിനാമി ബിസിനസ് ഇല്ലാതാക്കാൻ നടപ്പാക്കിയിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ബിനാമി ബിസിനെസ്സ് ഇല്ലാതാകാന്‍ ശക്തമായ നടപടിയാണ് തൊഴില്‍ മന്ത്രാലയം നടപ്പിലാക്കി വരുന്നത് .

Advertisment