'ഇറങ്ങി പോടാ'... വിദേശത്ത് പരിപാടിക്കിടെ ബിനു അടിമാലിയെ അപമാനിച്ച് കാണികൾ

author-image
Charlie
New Update

publive-image

ഒമാന്‍; പ്രേക്ഷകർക്ക് ഏറെ  സുപരിചിതനായ താരമാണ് ബിനു അടിമാലി. വർഷങ്ങൾ കൊണ്ട് മിമിക്രി രംഗത്ത് സജീവമായ താരം വൊഡാഫോൺ കോമഡി സ്‌റ്റേഴ്സിൽ കൂടി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലും താരം പങ്കെടുക്കുകയാണ്. കൂടാതെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisment

ഇപ്പോഴിതാ ഒരു വിദേശ പരിപാടിക്കിടെ ബിനു അടിമാലിയേയും സംഘത്തെയും അപമാനിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിനു അടിമാലി, ഉല്ലാസ് പന്തളം തുടങ്ങിയവർ അടങ്ങിയ സംഘം വിദേശത്തു പരുപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ കാണികളിൽ പലരും കൂവുകയും ഇറങ്ങി പോകാൻ പറയുകയും ആയിരുന്നു. കുറെ കഴിഞ്ഞപ്പോൾ പരിപാടി നിർത്തിയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് ബിനു അടിമാലി കാണികളോട് ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഒമാനിൽ വെച്ചായിരുന്നു പരിപാടി നടന്നത്.

കാണികളിൽ പലരും പരിപാടി നിർത്താൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പരിപാടി തുടരണമെങ്കിൽ നിങ്ങളുടെ പിന്തുണ വേണം എന്നും അത് കൊണ്ട് ഒന്ന് കൈ അടിച്ച് പ്രോത്സാഹിപ്പിക്കാനും ബിനു പറയുമ്പോൾ വേദിയിൽ ഒരുകൂട്ടം കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കയും ഈ സംഘം പരിപാടി വീണ്ടും തുടരുന്നതും കാണാം.

Advertisment