സുരക്ഷിത വലയങ്ങൾക്കുപരി സൗഖ്യം തരുന്നത് ക്രിസ്തുനാഥൻ - ബിഷപ്പ് അങ്ങാടിയത്ത്

New Update

publive-image

ഡാലസ്: ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയുന്നതിനുള്ള പല മാർഗങ്ങളിലൊന്നായി നാം സ്വീകരിച്ചിട്ടുണ്ടെങ്കിലും എല്ലാ സുരക്ഷിത വലയങ്ങൾക്കും ഉപരിയായി സൗഖ്യം പ്രധാനം ചെയുന്നത് ക്രിസ്തുനാഥനാണെന്ന പരമാർത്ഥം നാം വിസ്മരിക്കരുതെന്നും, കൂദാശകളോ തൈലലേപനമോ ഒന്നുമല്ല ക്രിസ്തുവിന്റെ തിരുവചനം മാത്രമാണ് സൗഖ്യദായക ശുശ്രുഷ നിർവഹിക്കുന്നതെന്നും സീറോ മലബാര്‍ കാത്തോലിക്ക സഭയുടെ ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്.

Advertisment

publive-image

കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡിസംബർ 19 ശനിയാഴ്ച ഡാലസില്‍ സംഘടിപ്പിച്ച നാല്പത്തിരണ്ടാമത് സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്തു ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു ബിഷപ്.

publive-image

ദൈവം നമ്മെ അന്വേഷിച്ചു നമ്മിലേക്ക് കടന്നുവന്ന സമയമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് നമ്മുടെ പാപപരിഹാരത്തിനായി കുരിശുമരണം വഹിക്കുന്നതിനു ദൈവ കുമാരനെ ഭൂമിയിലേക്കു മനുഷ്യാവതാരമായി അയച്ചതിലൂടെ പിതാവായ ദൈവം വെ ളിപെടുത്തിയിരിക്കുന്നതെന്നും ബിഷപ് പറഞ്ഞു.

publive-image

ദൈവത്തിന്റെ മക്കളായ നാം നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കണം. കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയാതെ കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കുവാൻ കഴിയുമെന്നും ബിഷപ് ചോദിച്ചു.യേശുവിന്റെ മിഷനറിമാരായി തീരുന്നതിലൂടെ മാത്രമേ ദൈവം നമ്മെ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റാനാകു തിരുമേനി തന്റെ പ്രസംഗം ഉപസംഹരികുകയും എല്ലാവര്ക്കും ക്രിസ്മസ് പുതു വത്സര ആശംസകൾ നേരുകയും ചെയ്തു.

publive-image

വൈകീട്ട് അഞ്ചുമണിക്ക് സെഹിയോൻ മാർത്തോമാ ചര്ച്ച വികാരി മാത്യു മാത്യൂസിന്റെ പ്രാര്ഥനയോടെ ചടങ്ങുകൾക്കു തുടക്കം കുറിച്ചു. വിവിധ സഭാവിഭാഗത്തില്‍പ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന മഹാസംഗമം കഴിഞ്ഞ 41 വര്‍ഷമായി നടത്തിവരുതായും ഈ വർഷത്തെ ക്രിസ്തുമസ് - ന്യുഇയര്‍ ആഘോഷം
കോവിഡ് പ്രതിസന്ധിമൂലം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുലൂടെ തത്സമയം ഏവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സംഘടിപ്പിച്ചതെന്നു ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഡാലസിലെ കോപ്പലില്‍ ഉള്ള സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്ക ഇടവകയണെന്നും സെക്രട്ടറി അലക്സ് അലക്സാണ്ടർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

publive-image

സെന്റ് അല്ഫോൻസാ ചര്ച്ച വികാരി ഫാ ജേക്കബ് ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
തുടർന്നു നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങൾ അഞ്ചു ബിജിലി,കീർത്തി ബെന്നി എന്നിവർ വായിച്ചു.ആദിധേയ ചര്ച്ച അംഗങ്ങൾ ആലപിച്ച ഗാനത്തോടെ ക്രിസ്മസ് ഗാനശുശ്രുഷക് തുടക്കം കുറിച്ചു .അതിമനോഹര നേറ്റിവിറ്റി സീനും അതോടൊപ്പം അവതരിപ്പിച്ചത് കാണികളെ മനം കവർന്നു .

publive-image

ഫാ ജേക്കബ് ക്രിസ്റ്റിയും കമ്മറ്റിയഗംങ്ങളും ചേര്ന്നു ദീപം കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു . തുടര്ന്നു ഡാളസിലെ വിവിധ ഇടവകകളുടെ ഗായകസംഘാംഗങ്ങൾ ആലപിച്ച ക്രിസ്മസ് ഗാനങ്ങൾ ഒന്നിനോടൊന്നു മികച്ചതായിരുന്നു.

ഫാ.ജേക്കബ് ക്രിസ്റ്റി (പ്രസിഡന്റ്), റവ.മാത്യു മാത്യൂസ് o(വൈസ്.പ്രസിഡന്റ്), അലക്‌സ് അലക്സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), സി.വി ജോര്‍ജ് (ട്രഷറര്‍), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), റവ.ഫാ.ബിനു തോമസ് (ക്ലര്‍ജി സെക്രട്ടറി), ബോബി ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉൾപ്പെടുന്ന 24 അംഗങ്ങള്‍ അടങ്ങുന്നഎക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആഘോഷങ്ങൾക്കു നേത്രത്വ നൽകിയത് .

കെ ഇ സി എഫ്‌ ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ നന്ദി പറഞ്ഞു .കരോൾട്ടൻ മാർത്തോമ ചർച്ച വികാരിയുടെ പ്രാർഥനക്കും,എം എസ് ചെറിയാൻ കോർ എപ്പിസ്കോപ്പയുടെ ആശീർവാദത്തോടും 2020 ലെ ക്രിസ്മസ് ആഘോഷങ്ങൾക്കു വിരാമമായി.

us news
Advertisment