വയലാര്‍ അവാര്‍ഡ്; വിവാദ 'മീശ' നോവല്‍ കത്തിച്ച് ബി.ജെ.പി പ്രതിഷേധം

New Update

publive-image

ഹിന്ദു വിരുദ്ധ പരാമര്‍ശമുള്ള എസ്. ഹരീഷിന്റെ വിവാദ നോവല്‍ മീശയ്ക്ക് വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് വിവാദ മീശ നോവല്‍ കത്തിച്ച് ബി.ജെ.പി. പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.

Advertisment

മീശയ്ക്ക് അവാര്‍ഡ് നല്‍കിയ വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരനും അംഗങ്ങളും ഹൈന്ദവ സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്നും ശക്തമായ പ്രതിഷേധമുയരുമെന്നും കെ.ഷൈബു പറഞ്ഞു.പുതിയങ്ങാടി ഏരിയ പ്രസിഡണ്ട് ടി.പി. സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി.

മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍ ,ഏരിയ പ്രസിഡണ്ട് സജിത സുഗേഷ്  ബി.ജെ.പി. ഏരിയ വൈസ് പ്രസിഡണ്ട് വി.ടി.സന്തോഷ്, കമ്മിറ്റി അംഗം കെ.സുനില്‍ ചന്ദ്രന്‍ , യുവമോര്‍ച്ച ഏരിയ സെക്രട്ടറി കെ.ശിവന്‍, ബൂത്ത് പ്രസിഡണ്ട് അഖിലേഷ് , ജനറല്‍ സെക്രട്ടറി ടി.കെ.അനില്‍കുമാര്‍ ,ടി. മനോജ്, ടി. ഷിന്‍ജു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment