ഷിന്‍ഡെയും ശിവസേന വിമതരും ഗുജറാത്തില്‍, ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്താന്‍ ദ്വിമുഖ തന്ത്രവുമായി ബിജെപി

author-image
Charlie
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചതിന് പിന്നാലെയാണ് വിമതരെ കാണാതായത്. കൂടുതല്‍ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്ക് കടത്താനുള്ള നീക്കങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

വിമത നീക്കത്തിന്റെ ഭാഗമായി ഷിന്‍ഡെയും പതിനൊന്നോളം എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് മാറി. ഇവിടെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.നാടകീയ നീക്കങ്ങള്‍ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എന്‍സിപി നേതാവ് ശരദ്‌ പവാറുമായും കോണ്‍ഗ്രസ് നേതാക്കളുമായും ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തി വരികയാണ്. ശരദ്‌ പവാറിന്റെ നേതൃത്വത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

എംഎല്‍സി തിരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാരും വോട്ട് മറിച്ചതായി ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ വമ്പന്‍ അട്ടിമറി ശ്രമം തന്നെ നടക്കുന്നതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment