തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു

author-image
Charlie
Updated On
New Update

publive-image

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ മുഴുകുടിയനെന്നും വഞ്ചകനെന്നും വിളിച്ച്‌ അപമാനിച്ചതിന് ബി.ജെ.പി നേതാവ് ജിത്ത ബാലകൃഷ്ണ റെഡ്ഡിയെ തെലങ്കാനയിലെ റാച്ചകൊണ്ട പൊലീസ് അറസ്റ്റ് ചെയ്യുകയും ബി.ജെ.പി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെതിരെ കേസെടുക്കുകയും ചെയ്തു.

Advertisment

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 109-ാം വകുപ്പ് പ്രകാരം ഹയാത്‌നഗര്‍ പൊലീസും നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ജൂണ്‍ രണ്ടിന് തെലങ്കാന രൂപീകരണ ദിനത്തോടനുബന്ധിച്ച്‌ ബി.ജെ.പി സംസ്ഥാന ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ ബന്ദി സഞ്ജയ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

ഭരണഘടനാ പദവി വഹിക്കുന്ന, സംസ്ഥാനത്തെ ജനങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത വ്യക്തിയെ അപമാനിക്കുന്നതായിരുന്നു പരിപാടിയെന്ന് പൊലീസ് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിദ്വേഷവും അശാന്തിയും സൃഷ്ടിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ സര്‍ക്കാര്‍ പദ്ധതികളെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്‌ തെലങ്കാന രാഷ്ട്ര സമിതിയാണ് പൊലീസിനെ സമീപിച്ചത്.

ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന മുഖ്യമന്ത്രിയെ മുഴുക്കുടിയനായും വഞ്ചകനായും ചിത്രീകരിക്കാന്‍ ശ്രമം നടന്നതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ജനാധിപത്യ ധാര്‍മികതക്ക് വിരുദ്ധവും പൊതുജനാഭിലാഷത്തെ വ്രണപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Advertisment