ദേശീയം

നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, July 20, 2021

ചെന്നൈ : നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. ഖുശ്ബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായിട്ടാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേരും കവർ ഫോട്ടോയും ഹാക്കർമാർ മാറ്റിയതായും നടി പറഞ്ഞു. ബ്രിയാൻ എന്ന പേരാണ് അക്കൗണ്ടിന് നൽകിയിരിക്കുന്നത്. തന്റെ അക്കൗണ്ടിലെ എല്ലാ ട്വീറ്റുകളും ഹാക്കർമാർ ഡിലീറ്റ് ചെയ്യുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും ഖുശ്ബു അറിയിച്ചു.

ഇത് വിദ്വേഷ പ്രചരണത്തിനോ വ്യക്തിപരമായ ആക്രമണങ്ങൾക്കോ ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തികൾക്ക് തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യരുതെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

സംഭവത്തിൽ ഖുശ്ബു തമിഴ്‌നാട് ഡിജിപിയെ കണ്ട് പരാതി നൽകി. ഇത് രണ്ടാം തവണയാണ് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്.

×