ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ള കേസിൽ കുടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന്നെതിരെ ബിജെപി പാലക്കാട് ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ള കേസിൽ കുടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന്നെതിരെ ബിജെപി ജില്ല കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ബിജെപി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം അഞ്ചു വിളക്കിന് സമീപം അവസാനിച്ചു. തുടർന്ന് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു.

അഴിമതിയിൽ മുങ്ങി കുളിച്ച മുഖ്യമന്ത്രി ബിജെപിയേയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും എത്രകണ്ട് പേടിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന കേസ് നാടകങ്ങൾ എന്നും ഇതിന്നെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് അഡ്വ: ഇ. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.വേണുഗോപാലൻസ്വാഗതവും കെ.എം. ഹരിദാസ് നന്ദിയും രേഖപ്പെടുത്തി. ദേശീയ സമിതി അംഗം എൻ.ശിവരാജൻ, മേഖലാ സെക്രട്ടറി വി നടേശൻ, ജില്ല വൈസ് പ്രസിഡന്റ് കെ.വി.ജയൻ, യുവമോർച്ച ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ മണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ്, ജനറൽ സെക്രട്ടറിമാരായ എം.ശശികുമാർ, ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.

palakkad news
Advertisment