/sathyam/media/post_attachments/iq0Q1iz50RZI5pMMX6PO.jpg)
പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധിച്ച് ബിജെപി ജില്ല അധ്യക്ഷൻ അഡ്വ. ഇ കൃഷ്ണദാസ് ജില്ല കളക്ട്റേറ്റിന് മുൻപിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള സത്യാഗ്രഹമിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറിമാരായ പി. വേണുഗോപാലൻ, കെ.എം ഹരിദാസ്, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാരിയർ, ദേശീയ സമിതി അംഗം എൻ. ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.