/sathyam/media/post_attachments/1mTKLYGi4ACtdnMkI6eJ.jpg)
മണ്ണാർക്കാട്: കരിമ്പ പഞ്ചായത്തിൽ 10 ദിവസത്തിലധികമായി ട്രിപ്പിൽ ലോക്ക് ഡൗൺ നിലവിൽ വന്നിട്ടും രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ
പരാജയമാണെന്ന് ബിജെപി ആരോപിച്ചു
കരിമ്പ പഞ്ചായത്ത് ഭരണസമിതിയും, പ്രതിരോധ പ്രവർത്തനത്തിന് തിരഞ്ഞെടുത്ത ആർ ആർ ടി ടീമുകളും പൂർണമായും കോവിഡ് മാനദണ്ഡം പാലിക്കാതെ കിറ്റുവിതരണം മാത്രമാണ് പഞ്ചായത്തിൽ ഇപ്പോൾ നടക്കുന്നത്.
കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ആർ ആർ ടി ടീമുകളിൽ പോലും പഞ്ചായത്ത് രാഷ്ട്രീയം കലർത്തിയതായി പറയുന്നു.
ആർ ആർ ടി ടീമുകളെ തെരഞ്ഞെടുക്കുമ്പോൾ ബിജെപി അടക്കം മറ്റു സന്നദ്ധ സംഘടനകളെ ഒഴിവാക്കി പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയിലെ പ്രവർത്തകരെ മാത്രം ഉൾകൊള്ളിച്ച് രാഷ്ട്രീയമുതലെടുപ്പിന് ഭരണകക്ഷി ശ്രമിച്ചതായും ബിജെപി നേതൃത്വം ആരോപിച്ചു.
ബിജെപി പ്രവർത്തകരെയും മറ്റു സന്നദ്ധ സംഘടനയിലെ യുവാക്കളെയും ഉൾപ്പെടുത്തി ടീം വിപുലികരിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമക്കണമെന്നും അതുവഴി കോവിഡ് വ്യാപനം തടയുകയും, ജനങ്ങൾക്ക് വേണ്ട സേവനങ്ങൾ വേർതിരിവില്ലാതെ എത്തിക്കാൻ നടപടി കൈകൊള്ളണമെന്നും കരിമ്പ പഞ്ചായത്ത് സെക്രട്ടറിക്ക് ബിജെപി കരിമ്പ പഞ്ചായത്ത് കമ്മറ്റി കൈമാറിയ പരാതിയിൽ പറഞ്ഞു. പ്രസിഡന്റ് ഗോപാലകൃഷ്ണൻ അധ്യക്ഷനായി.