മുഹമ്മദ് നബിയെ അപമാനിച്ചു; നൂപുര്‍ ശര്‍മ്മ‍യെ സസ്പെന്‍റ് ചെയ്ത് ബിജെപി

author-image
Charlie
Updated On
New Update

publive-image

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെക്കുറിച്ച്‌ അധിക്ഷേപപരാമര്‍ശം നടത്തിയ നേതാവ് നൂപുര്‍ ശര്‍മ്മ യെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്ത് ബിജെപി. നൂപുര്‍ ശര്‍മ്മ പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു.

Advertisment

പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരായി പ്രവാചകനെക്കുറിച്ച്‌ നിന്ദാ പരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മ്മയെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബിജെപിയുടെ കേന്ദ്ര ശിക്ഷാസമിതിയുടെ ചുമതലയുള്ള ഓം പഥക്കാണ് വെളിപ്പെടുത്തിയത്. ബിജെപി ഭരണഘടനയുടെ 10ാം നിയമത്തിന്‍റെ ലംഘനമാണ് നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശമെന്നും നൂപൂര്‍ ശര്‍മ്മയ്ക്ക് ഓം പഥക്ക് അയച്ച കത്തില്‍ പറയുന്നു.

ടൈംസ് നൗ ചാനലില്‍ 34 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അധിക്ഷേപപരാമര്‍ശം നടത്തിയപ്പോഴാണ് നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ ആറാം വയസ്സില്‍ ആയിഷയെ വിവാഹം ചെയ്തെന്നും ഒമ്ബതാം വയസ്സുള്ളപ്പോള്‍ ബന്ധംപുലര്‍ത്തിയെന്നുമുള്ള പരാമര്‍ശം നടത്തിയത്. എന്നാല‍് ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്‍റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച്‌ പരാമര്‍ശം നടത്തുന്ന ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഭാഗം മാത്രം വെട്ടിയെടുത്ത് എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് നൂപുര്‍ ശര്‍മ്മ പ്രവാചക നിന്ദയും മതനിന്ദയും നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. അവര്‍ക്കെതിരെ തുടരെത്തുടരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ ഉയര്‍ന്നു. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈറിനാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. അതിനിടെ നൂപുറിന്‍റെ തലയ്ക്ക് വിലയിട്ട് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖ്വാസി അബ്ബാസും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച്‌ കലാപം നടന്നതോടെയാണ് പ്രശ്നം കൂടുതല്‍ ചര്‍ച്ചയായത്.

Advertisment